ഏ​ഴ് ബാ​ങ്കു​ക​ളു​ടെ പാ​സ് ബു​ക്ക്/ ചെ​ക്ക് ബു​ക്ക്, അടുത്ത മാസം ഒന്ന് മുതൽ ​അസാധു

0 1,751

ന്യൂ​ഡ​ൽ​ഹി: അടുത്ത മാസം അതായത് ഏ​പ്രി​ൽ ഒ​ന്ന് മു​ത​ല്‍ രാ​ജ്യ​ത്തെ ഏ​ഴ് ബാ​ങ്കു​ക​ളു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളും അ​സാ​ധു​വാ​കുന്നു. വി​വി​ധ കാ​ല​യ​ള​വി​ല്‍ വി​വി​ധ ബാ​ങ്കു​ക​ളു​മാ​യി ല​യി​ച്ച ബാ​ങ്കു​ക​ളുടെ ചെക്ക് /പാസ്സ്‌ബുക്കുകളാണ് അസാധുവാകാൻ പോകുന്നത്. 2019 ഏ​പ്രി​ല്‍ ഒ​ന്ന് മു​ത​ല്‍ 2020 ഏ​പ്രി​ല്‍ ഒ​ന്നു വ​രെ​യു​ള്ള കാ​ല​യ​ള​വി​ലാ​ണ് ല​യ​നം സാ​ധ്യ​മാ​യ​ത്. ല​യ​ന പ്ര​ക്രി​യ ഈ ​മാ​ര്‍​ച്ച് 31 ഓ​ടെ അ​വ​സാ​നി​ക്കു​ന്ന​തോ​ടെ ഇ​നി പ​ഴ​യ ബാ​ങ്കു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കി​ല്ല. ഇതിനോടൊപ്പം മാ​റി​യ ഐ​.എ​സ്.എ​ഫ്.ഇ കോ​ഡും ബാങ്ക് അധികൃതരോട് പ്രത്യേകം അന്വേഷിക്കുക.

ദേ​നാ ബാ​ങ്ക്, വി​ജ​യ ബാ​ങ്ക്, കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്ക്, ആ​ന്ധ്ര ബാ​ങ്ക്, ഓ​റി​യ​ന്‍റ​ല്‍ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്‌​സ്, യു​ണൈ​റ്റ​ഡ് ബാ​ങ്ക്, അ​ല​ഹ​ബാ​ദ് ബാ​ങ്ക് എ​ന്നി​വ​യു​ടെ ചെ​ക്ക് ബു​ക്കു​ക​ളും പാ​സ് ബു​ക്കു​ക​ളു​മാ​ണ് അടുത്ത മാസം ഒന്ന് മുതൽ അ​സാ​ധു​വാ​കു​ന്ന​ത്. മേൽ പറഞ്ഞ ​ബാ​ങ്കു​ക​ളി​ല്‍ അ​ക്കൗ​ണ്ട് ഉ​ള്ള​വ​ര്‍ ഉ​ട​ന്‍ ത​ന്നെ പു​തി​യ ചെ​ക്ക് ബു​ക്കി​ന് ബാങ്കുമായി ബന്ധപ്പെടണം. ദേ​ന ബാ​ങ്കും വി​ജ​യ ബാ​ങ്കും ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​മാ​യാ​ണ് ല​യി​ച്ച​ത്. ഓ​റി​യ​ന്‍റ​ല്‍ ബാ​ങ്ക് ഓ​ഫ് കൊ​മേ​ഴ്‌​സും യു​ണൈ​റ്റ​ഡ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യും പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്കു​മാ​യി ല​യി​ച്ച​പ്പോ​ള്‍ അ​ല​ഹ​ബാ​ദ് ബാ​ങ്ക്, ഇ​ന്ത്യ​ന്‍ ബാ​ങ്കു​മാ​യാ​ണ് ല​യി​ച്ച​ത്. ആ​ന്ധ്ര ബാ​ങ്കി​ന്‍റെ​യും കോ​ര്‍​പ​റേ​ഷ​ന്‍ ബാ​ങ്കി​ന്‍റെ​യും ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക് ത​ങ്ങ​ളു​ടെ പു​തി​യ ഐ​എ​ഫ്എ​സ്ഇ കോ​ഡ് യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌ സൈ​റ്റി​ല്‍ നി​ന്നും അ​റി​യാ​നാ​വും. കാ​ന​റ ബാ​ങ്കു​മാ​യി ല​യി​ച്ച സി​ന്‍​ഡി​ക്കേ​റ്റ് ബാ​ങ്കി​ന്‍റെ ചെ​ക്ക് ബു​ക്കി​ന്‍റെ കാ​ലാ​വ​ധി ജൂ​ണ്‍ 30 വ​രെ​യു​ണ്ട്.

You might also like
Comments
Loading...