മഹാത്മാ ഗാന്ധിയുടെ പേഴ്‌സണല്‍ സെക്രട്ടറി വി. കല്യാണം അന്തരിച്ചു

0 1,208

ചെന്നൈ: മഹാത്മാ ഗാന്ധിയുടെ അവസാന പേഴ്സണൽ സെക്രട്ടറി വി. കല്യാണം (99) അന്തരിച്ചു. ചെന്നൈയിലുള്ള പടൂരിലെ സ്വവസതിയിൽ ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മുപ്പതോടെ ആയിരുന്നു മരണമെന്ന് കല്യാണത്തിന്റെ മകൾ നളിനി അറിയിച്ചു. ബുധനാഴ്ച (ഇന്ന്) ഉച്ചയ്ക്ക് ഒന്നരയ്ക്ക് ബെസന്ത്നഗർ ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

Download ShalomBeats Radio 

Android App  | IOS App 

ഷിംലയിൽ 1922 ഓഗസ്റ്റ് 15-നാണ് കല്യാണത്തിന്റെ ജനനം. 1944-48 വരെ ഗാന്ധിജിക്ക് ഒപ്പം പ്രവർത്തിച്ചിരുന്നതായി കല്യാണത്തിന്റെ ജീവചരിത്രകാരൻ കുമാരി എസ് നീലകണ്ഠൻ വ്യക്തമാക്കിയിട്ടുണ്ട്. 1948 ജനുവരി 30-ന് ഗാന്ധിജി കൊല്ലപ്പെടുമ്പോൾ കല്യാണം ഒപ്പമുണ്ടായിരുന്നു. മഹാരാഷ്ട്രയിലെ സേവാഗ്രാം ആശ്രമത്തിലായിരുന്ന കല്യാണം, ഗാന്ധിജിയുടെ വിവിധ ഭാഷകളിലെ കത്തുകൾ സമാഹരിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. നാലുവർഷമാണ് കല്യാണം ഗാന്ധിജിക്ക് ഒപ്പമുണ്ടായിരുന്നത്.

You might also like
Comments
Loading...