രാജ്യത്ത് പ്രതിദിന രോഗികൾ കൂടുന്നു; 4.14 ലക്ഷം, മരണം 3915

0 942

ന്യൂ‍ഡൽഹി: രാജ്യത്ത് പ്രതിദിനം റജിസ്റ്റർ ചെയ്യുന്ന കോവിഡ് കേസുകളിൽ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ റജിസ്റ്റർ ചെയ്തത് 4.14 ലക്ഷം കേസുകളാണ്. ഇന്ത്യയിലെ കോവിഡ് മരണനിരക്കും ദിനംപ്രതി വർധിക്കുന്നുണ്ട്. 3915 പേരാണ് ഇന്നലെ മാത്രം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരിച്ചത്. 3,31,507 പേർ ഇതുവരെ രോഗമുക്തി നേടിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Download ShalomBeats Radio 

Android App  | IOS App 

രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,14,91,598 ആയി. ഇതിൽ 1,76,12,351 പേർ രോഗമുക്തരായപ്പോൾ 36,45,164 പേർ നിലവിൽ ചികിൽസയിലുണ്ട്. ആകെ മരണസംഖ്യ 2,34,083 ആണ്. 16,49,73,058 പേരാണ് ഇതുവരെ കോവിഡ് വാക്സീൻ സ്വീകരിച്ചിരിക്കുന്നത്.

You might also like
Comments
Loading...