ദുരിത മേഖലകളിൽ സാന്ത്വനമായി സംസ്ഥാന പി.വൈ.പി.എ

0 491

കുമ്പനാട് : കുട്ടനാട് പ്രളയ കെടുതിയിലും, ചെല്ലാനം കടൽ ക്ഷോഭത്തിലും സാന്ത്വനമായി സംസ്ഥാന പി.വൈ.പി.എ. കോവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി അവശ്യഭക്ഷ്യ വസ്തുക്കൾ എത്തിച്ചു. ബുധനാഴ്ച തിരുവനന്തപുരത്ത് കടൽക്ഷോഭം ഉണ്ടായ മേഖലകളിൽ സംസ്ഥാന പി.വൈ.പി.എ ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്തു.

ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ആണ് ഈ സ്ഥലങ്ങളിലെ ഭക്ഷ്യകിറ്റ് പദ്ധതിക്ക് ആവശ്യമായ സാമ്പത്തിക സഹായം നൽകിയത്. ബ്രദർ ജോർജ് മത്തായി സി പി എ വസ്ത്രങ്ങൾ വാങ്ങുവാൻ ₹12,000/- ചെല്ലാനം സഭ ശുശ്രൂഷകന്റെ പേരിൽ അയച്ചു നൽകി. ഐപിസി കുട്ടനാട് സെന്റർ മിനിസ്റ്റർ പാസ്റ്റർ മോനി ചെന്നിത്തല കുട്ടനാട്ടിലെ ദുരന്ത മേഖലകളിൽ ഏറെ സജീവമായി രംഗത്തുണ്ട്.

കേരള സ്റ്റേറ്റ് പി.വൈ.പി.എ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന, സ്റ്റേറ്റ് പി.വൈ.പി.എ ജോ. കോർഡിനേറ്റർ ബിബിൻ കല്ലുങ്കൽ, തിരുവല്ല സെന്റർ പി.വൈ.പി.എ സെക്രട്ടറി ജിൻസൻ എന്നിവർ നേതൃത്വം നൽകി. കോവിഡ് അതിജീവന പദ്ധതിയുടെ ഭാഗമായി പ്രാർത്ഥനയും പ്രവർത്തനങ്ങളുമായ്‌ മുമ്പോട്ട് പോകുന്ന സംസ്ഥാന പി.വൈ.പി.എ പ്രവർത്തനങ്ങളെ ഓർത്ത് പ്രാർത്ഥിക്കുന്നതിന് ഭാരവാഹികൾ ആവശ്യപ്പെട്ടു.

You might also like
Comments
Loading...