കോവിഡ്‌ ബാധിച്ച്‌ മരിച്ചവരുടെ സംസ്കാരത്തിന് ഭവനാങ്കണത്തിൽ സൗകര്യമൊരുക്കി പാസ്റ്റർ പ്രിൻസ്‌ തോമസ്‌ റാന്നി

0 1,236

റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്തിൽ അഞ്ചുകുഴി ദിവ്യകാരുണ്യ ആശ്രമത്തിലെ അന്തേവാസികളായ ശ്രീകുമാർ, മാത്യു എന്നിവരുടെ അന്ത്യകർമ്മകൾക്കായി സ്വന്തം ഭവനാങ്കണം വിട്ടു നൽകി പാസ്റ്റർ പ്രിൻസ് തോമസ് മാനവികതയുടെ പ്രതീകമായി. മെയ് 22 ശനിയാഴ്ച രാത്രി 9.00 മണിയോടെ കോവിഡ് ബാധിച്ച് ശ്രികുമാർ എന്ന അന്തേവാസി മരിച്ചതായി ദിവ്യകാരുണ്യ ആശ്രമം നടത്തിപ്പുകാരനായ ജോസഫ് ബ്രദർ പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാറിനെ വിളിച്ച് അറിയിക്കുകയും തുടർന്ന് പ്രസിഡന്റ് റാന്നി പോലീസ് സി.ഐ ശ്രീ. മുകേഷ്, റാന്നി പോലീസ് എസ്.ഐ ശ്രീ. ജയപ്രകാശ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റും, നാറാണംമൂഴി ഗ്രാമപഞ്ചായത്ത് മെമ്പറുമായ അഡ്വ. സാംജി ഇടമുറി, യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി ശ്രീ ഉദയൻ എന്നിവരെ വിളിച്ച് വിവരം അറിയിച്ചു. മോർച്ചറി ലഭ്യത ഇല്ലാത്ത കാരണം രാത്രിയിൽ തന്നെ ഗ്യാസ് ഫർണസ് വഴി സംസ്കാരം നടത്തുന്ന ആളിനെ വിളിച്ച് സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു, തുടർന്ന് പ്രസിഡന്റ് അനിത അനിൽകുമാർ, അഡ്വ. സാംജി ഇടമുറി, എന്നിവർ ശവശരീരം ദഹിപ്പിക്കാനുള്ള സ്ഥലം അന്വേഷിച്ച്‌ ബഹുമാനപ്പെട്ട തുണ്ടത്തിൽ പ്രിൻസ് പാസ്റ്ററുമായി ബന്ധപ്പെടുകയും യാതൊരു മടിയും കൂടാതെ റാന്നി അങ്ങാടിയിലെ സ്വന്തം വീടിന്റെ മുന്നിൽ അതിനു വേണ്ട ക്രമീകരണങ്ങൾ ചെയ്തുകൊള്ളാൻ അദ്ദേഹം പറഞ്ഞു.

അതിൻപ്രകാരം സംസ്ക്കാരം നടത്തുവാനുള്ള ക്രമീകരണങ്ങളിലേക്ക്‌ പോകുമ്പോഴാണ് വീണ്ടും ആശ്രമത്തിൽ മാത്യു എന്ന മറ്റൊരാൾ കൂടെ കോവിഡ്ബാധിച്ച്‌ മറ്റിച്ചതായി ജോസഫ് ബ്രദർ അറിയിച്ചത്‌. രണ്ടുപേരേയും റാന്നി താലുക്ക്‌ ആശുപത്രിയിൽ എത്തിച്ച്‌ മരണം സ്ഥിതികരിച്ച് മരണപ്പെട്ട രണ്ട്‌ ആളുകളുടെയും ബന്ധുക്കളെ വിവരം അറിയിച്ചു രാത്രിയിൽതന്നെ സംസ്ക്കരിക്കാനുള്ള കാര്യങ്ങളുമായി മുമ്പോട്ട്‌നീങ്ങി. രാത്രിയോടെ തന്നെ രണ്ട് മൃതദേഹങ്ങളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ആശ്രമം നടത്തിപ്പുകാരനായ ശ്രീ ജോസഫ് ബ്രദർ അഡ്വക്കേറ്റ് സാംജി ഇടമുറി, ഉദയൻ, ഏബൽ എന്നിവർക്കൊപ്പം പി.പി.ഇ കിറ്റണിഞ്ഞ്‌ പ്രവീൺ തോമസ്‌, സാം മാത്യു എന്നിവർ ചേർന്ന് റാന്നി താലൂക്ക്‌ ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി അങ്ങാടിയിലുള്ള തുണ്ടത്തിൽ വീട്ടിൽ എത്തിച്ചു
പാസ്റ്റർമാരായ പ്രിൻസ് തുണ്ടത്തിൽ, റോയി വാലയിൽ എന്നിവർ പ്രാർത്ഥനകൾ നടത്തി വെളുപ്പിനെ അഞ്ചു മണിയോടുകൂടി ചിതക്ക്‌ തീ കൊളുത്തി. ഈ പ്രതിസന്ധിയുടെ സമയത്ത് സംസ്കാരം നടത്തുന്നതിനാവശ്യമായ സ്ഥലമൊരുക്കി സഹായം ചെയ്ത പാസ്റ്റർ പ്രിൻസിനും കുടുംബത്തോടും പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനിത അനിൽകുമാർ, പ്രത്യേക നന്ദി അറിയിക്കുകയും ജോസഫ് ബ്രദറിന്റെ ചുമതലയിൽ റാന്നിയിൽ നടക്കുന്ന ജീവകാരുണ്യ പ്രവർത്തനം സുഗമമായി തുടർന്നും നടക്കുവാൻ എല്ലാവരുടെയും പ്രാർത്ഥനയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിക്കുകയും ചെയ്തു.

You might also like
Comments
Loading...