അതിർവരമ്പുകൾക്കപ്പുറം ഐക്യതയോടും പ്രാർത്ഥനയോടും ജീവിക്കുകയാണ് ഇന്നിൻ്റെ ആവശ്യം: ജേക്കബ് തോമസ്, ഐ.പി.എസ്.

0 1,054

ആലുവ: അതിർവരമ്പുകൾക്കപ്പുറം ഐക്യതയോടും പ്രാർത്ഥനയോടും ജീവിക്കുകയാണ് ഇന്നിൻ്റെ ആവശ്യമെന്ന് മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് തോമസ്.ഐ.പി.എസ് പ്രസ്താവിച്ചു.

വൈ.എം.സി.എ കേരളാ റീജിയന്റെ ആഭിമുഖ്യത്തിൽ നടന്ന സംസ്ഥാന പ്രാർത്ഥന മീറ്റിംഗിൽ മുഖ്യ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.

വൈ.എം.സി.എ കേരളാ റീജിയൻ സൂം പ്ലാറ്റ്ഫോമിൽ സംഘടിപ്പിച്ച പ്രാർത്ഥന സംഗമം ദേശീയ ചെയർമാൻ ജസ്റ്റിസ് ജെ.ബി. കോശി ഉദ്ഘാടനം ചെയ്തു. കോവിഡ് ബാധിതരെ സഹായിക്കുന്നതിന് ലക്ഷ്യമിട്ട് ആരംഭിച്ചിരിക്കുന പദ്ധതികളിൽ പ്രാർത്ഥന പൂർവ്വം എല്ലാവരും കണ്ണികളാകണമെന്ന് ജസ്റ്റിസ് ജെ.ബി. കോശി പ്രസ്താവിച്ചു.

കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിച്ചു. മുൻ കേരള റീജണൽ ചെയർമാൻ ഡോ.പ്രൊഫ. ജോയി സി. ജോർജ് സ്വാഗതവും വുമൺസ് ഫോറം ചെയർപേഴ്സൺ എലിസേത്ത് ജോർജ് കൃതജ്ഞത പ്രസംഗവും നടത്തി. റീജിയൻ സെക്രട്ടറി ഡോ.റജി വർഗ്ഗീസ് മോഡറേറ്റർ ആയിരുന്നു.

മുൻ ദേശിയ അധ്യക്ഷൻ റോളണ്ട് വില്യംസ് ഉൾപ്പെടെ കേരളത്തിലെ 543 വൈഎംസിഎകളിൽ നിന്നും വിദേശത്ത് നിന്നും ഉള്ള പ്രതിനിധികൾ ഉൾപ്പെടെ പങ്കെടുത്തു. ഡോ. ഡെന്നി ജോർജ് സമൂഹ പ്രാർത്ഥനക്ക് നേതൃത്വം നല്കി. കെ പാപ്പച്ചൻ ജോണിൻ്റെ പ്രാർത്ഥനയോടും ആശിർവാദത്തോടും പ്രാർത്ഥന സംഗമം അവസാനിച്ചു.

വൈ.എം.സി എ കേരള റീജിയൻ ലിറ്ററേച്ചർ ബോർഡ് സംഘടിപ്പിക്കുന്ന ശില്പശാല മെയ് 25 ന് ചൊവ്വാഴ്ച വൈകിട്ട് 7 മണിക്ക് നടക്കും. സംസ്ഥാന ന്യൂനപക്ഷ കമ്മീഷനും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ അംഗം അഡ്വ. ബിന്ദു എം തോമസ് വിഷയാവതരണം നടത്തും. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ്റെ പദ്ധതികളെ ഡയറക്ടർ റവ.ഡോ.മാത്യൂസ് വാഴക്കുന്നം പരിചയപെടുത്തുമെന്ന് റീജിയൻ ചെയർമാൻ ജോസ് ജി ഉമ്മൻ ,റീജിയൻ സെക്രട്ടറി ഡോ.റെജി വർഗ്ഗീസ്, ലിറ്ററേച്ചർ ബോർഡ് ചെയർമാൻ കുര്യൻ തൂമ്പുങ്കൽ എന്നിവർ അറിയിച്ചു.
സൂം ഐഡി:83178433492
പാസ് വേഡ്: 950174

You might also like
Comments
Loading...