യുവജനങ്ങൾ ദൈവഹിതത്തിനായി ജീവിതത്തെ സമർപ്പിക്കണം: പാസ്റ്റർ ജോ തോമസ്

0 1,116

തിരുവല്ല: ആശങ്കകളുടെയും ആകുലതകളുടെയും ഈ നാളുകളിൽ സ്വന്തം ജീവിതത്തെ ദൈവഹിതത്തിനു വേണ്ടി സമർപ്പിക്കാൻ യുവജനങ്ങൾ തയ്യാറാകണമെന്ന് പാസ്റ്റർ ജോ തോമസ് പ്രസ്താവിച്ചു.പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ ഡേയ്സ് ഹോപ് ഗ്ലോബൽ കോൺഫ്രൻസിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.മറ്റെന്തിനെക്കാളും പ്രധാനമായി ദൈവം തന്നെയാണ് നമ്മുടെ അവകാശം.ആ ബോധ്യം ജീവിതത്തിൽ എത്തുന്നതോടെ മറ്റെന്ത് പ്രതിസന്ധിയേയും നമുക്ക് തരണം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.

പിവൈസി ജനറൽ സെക്രട്ടറി റോയിസൺ ജോണി അധ്യക്ഷത വഹിച്ച പ്രഥമ സമ്മേളനത്തിൽ ജനറൽ പ്രസിഡണ്ട് അജി കല്ലിങ്കൽ കോൺഫറൻസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന പ്രാർത്ഥനാ യോഗത്തിൽ വൈ പി സി എ ജനറൽ കമ്മിറ്റിയംഗം പാസ്റ്റർ ചെറിയാൻ വർഗീസ് അധ്യക്ഷത വഹിച്ചു. പി വൈ പി എ ജനറൽ സെക്രട്ടറി പാസ്റ്റർ ഷിബിൻ സാമുവേൽ പ്രസംഗിച്ചു.

പാസ്റ്റർ സിജു സ്കറിയ (കണ്ണൂർ), ഫെബി മനോജ് (വെള്ളൂർ), പിവൈസി സ്‌റ്റേറ്റ് ട്രഷറാർ പാസ്റ്റർ ഫിന്നി ജോസഫ് എന്നിവർ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. പാസ്റ്റർ തേജസ് ജേക്കബ്, സിസ്റ്റർ പേഴ്സിസ് ജോൺ (ഡൽഹി) എന്നിവർ പ്രയ്സ് ആൻഡ് വർഷിപ്പിന് നേതൃത്വം കൊടുത്തു.

ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന പിവൈസി ഗ്ലോബൽ കോൺഫറൻസിൻ്റ രണ്ടാം ദിവസത്തെ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡണ്ട് ഇവാ.ജിനു വർഗീസ് ,ജെബു കുറ്റപ്പുഴ എന്നിവർ നേതൃത്വം നൽകും. പ്രസംഗം: പാസ്റ്റർ സാം ഇളമ്പൽ, പാസ്റ്റർ ഷിബു തോമസ് ഒക്ലഹോമ. സംഗീത ശുശ്രൂഷ: ലോർഡ്സൺ ആൻ്റണി

ലിങ്ക്: https://us02web.zoom.us/j/4752224880

You might also like
Comments
Loading...