ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് യുപിജി “മിഷൻചലഞ്ച്” ജൂൺ 20-ാം തീയതി

0 1,265

ബെംഗളൂരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് യു.പി.ജി (Unreached People Group) ഡിപ്പാർട്ട്മെൻ്റിന്റെ ആഭിമുഖ്യത്തിൽ “മിഷൻ ചലഞ്ച്” ജൂൺ 20-ാം തീയതി ഞായറാഴ്ച വൈകിട്ട് 6.30 മുതൽ 9.00 വരെ ഓൺലൈൻ സൂമിലൂടെ നടക്കും. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കർണാടക സ്റ്റേറ്റ് ഓവർസീയർ പാസ്റ്റർ എം. കുഞ്ഞപ്പി ഉദ്ഘാടനം ചെയ്യും. ഡോ.എബി പി. മാത്യൂ (ബീഹാർ) മുഖ്യ പ്രസംഗകനായിരിക്കും.

പ്രസംഗത്തിന്റെ കന്നഡ പരിഭാഷ ഉണ്ടായിരിക്കും. പാസ്റ്റർ കോളിൻസ് ജെ. പോൾ (കേരള) ഗാനശുശ്രൂഷ നിർവഹിക്കും. യു.പി.ജി ഡിപാർട്ട്മെൻ്റ് ഡയറക്ടർ പാസ്റ്റർ കുരിയാക്കോസ് പി. വർഗീസ് നേതൃത്വം നൽകുന്നതാണ്. മീറ്റിംഗിന്റെ തൽസമയ സംപ്രേക്ഷണം സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിരിക്കും.
സൂം ID: 816 2278 4503
പാസ്കോഡ്: 886968

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക്:
പാ. കുര്യാക്കോസ് പി വർഗീസ്
(+91 98453 09850)

You might also like
Comments
Loading...