ഇന്ന് ഫാദഴ്സ് ഡേ

0 1,271

സ്വന്തം ലേഖകൻ

ഇന്ന് ഫാദേഴ്‌സ് ഡേ. ചരിത്രത്തിൽ ഈ ദിനം എങ്ങനെ എഴുതിചേർക്കപ്പെട്ടു എന്ന് ശാലോം ധ്വനി, പ്രിയ വായനക്കാരുമായി പങ്കുവയ്ക്കുന്നു.

അമേരിക്കക്കാരിയായ സൊനോര സ്മാര്‍ട്ട് ഡോഡ് ആണ് ഫാദേഴ്‌സ് ഡേ എന്ന ഈ ദിനം ആചരിക്കാൻ മുൻകൈ എടുത്തത് എന്ന് ചരിത്രം സൂചിപ്പിക്കുന്നു. മാതാവ് ഇല്ലാതിരുന്ന തന്നെയും തന്റെ അഞ്ച് സഹോദരന്‍മാരെയും വളര്‍ത്തിയ പിതാവ് വില്യം സ്മാര്‍ട്ടിനോടുള്ള ആദരസൂചകമായാണ് സൊനോര ഫാദേഴ്‌സ് ഡേയ്ക്ക് തുടക്കം കുറിച്ചത്.


അമേരിക്കയിൽ 1882ല്‍ ജനിച്ച സൊനോരയ്ക്ക് തന്റെ പതിനാറാം വയസിലാണ് മാതാവിനെ നഷ്ടപ്പെട്ടത്. തന്റെ മാതാവിന്റെ മരണ ശേഷം സെനോരയേയും അഞ്ച് സഹോദരന്‍മാരെയും പിതാവ് ഒരു കുറവും അറിയിക്കാതെ പൊന്ന് പോലെ പോറ്റി വളര്‍ത്തി.1909ല്‍ ഒരു ഞായറാഴ്ച, ദൈവാലയത്തിലെ പുരോഹിതൻ മദേഴ്‌സ് ഡേയുമായി ബന്ധപ്പെട്ട പ്രഭാഷണം ശ്രവിച്ചു കൊണ്ടിരിക്കെയാണ് പിതാക്കന്മാർക്കായി വേണ്ടി ഒരു പ്രത്യേക ദിനമില്ലെന്ന് സൊനോര ശ്രദ്ധിക്കുന്നത്. അതിന്റെ ഓർമ്മയ്ക്കായി പശ്ചാത്തലത്തില്‍ മക്കളെ ഏറെ സ്‌നേഹിക്കുന്ന പിതാക്കന്‍മാര്‍ക്കായി ഒരു ദിനം ആരംഭിക്കാന്‍ സൊനോര തീരുമാനിക്കുകയായിരുന്നു. താൻ അങ്ങേയറ്റം ജീവനുതുല്യം ഏറെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന തന്റെ പിതാവിന്റെ ജന്മദിനമായ ജൂണ്‍ അഞ്ചിന് ഫാദേഴ്‌സ് ഡേ ആരംഭിക്കണമെന്നായിരുന്നു സൊനോരയുടെ ആഗ്രഹിക്കുകയും അതിന് വേണ്ടി പരിശ്രമിക്കുകയും ചെയ്‌തു. എന്നാല്‍ ചില പ്രത്യേക സാമൂഹിക – സാങ്കേതിക കാരണങ്ങളാല്‍ അത് ആ ദിവസത്തിൽ ആചരിക്കാൻ സാധിച്ചില്ല. ഒടുവിൽ, 1910 ജൂണ്‍ 19നാണ് ആദ്യ ഫാദേഴ്‌സ് ഡേ ആഘോഷിക്ക്പ്പെട്ടു. പിന്നിട് കാലക്രമേണ ഈ ദിനം ലോകം ഏറ്റെടുത്തു. അങ്ങനെയാണ് ഇന്ന് ഈ ലോകം ആഘോഷിക്കുന്ന ആ ദിവസത്തിന് തുടക്കം കുറിച്ചത്.

പ്രിയമുള്ളവരേ, ഈ വേലയിൽ ഒന്ന് മാത്രം വായനക്കാരെ ഈ വേലയിൽ ഓർപ്പിക്കുന്നു, ലോകത്തിലെ അപ്പൻ നമ്മെ മറന്നാലും, ഒരിക്കലും നമ്മെ മറക്കാത്ത, ഉപേക്ഷിക്കാത്ത ഒരു സ്വർഗീയ താതൻ നമ്മുക്കായി എന്നും ഉണ്ട്. അവനിൽ നമ്മുക്ക് പ്രത്യാശ വയ്ക്കാം, മുന്നോട്ട് നീങ്ങാം..

സങ്കീർത്തനങ്ങൾ 103: 13,14,15 വാക്യങ്ങൾ ഇപ്രകാരം അരുളിച്ചെയ്യുന്നു

ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഓർക്കുന്നു.

ദൈവം നമ്മെ അനുഗ്രഹിക്കട്ടെ..!!

You might also like
Comments
Loading...