വളർത്തു മൃഗങ്ങൾക്ക് ഇനി മുതൽ ലൈസൻസ് നിർബന്ധം: ഹൈക്കോടതി

0 1,282

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി മുതൽ, വളർത്ത് മൃഗങ്ങൾക്ക് ലൈസൻസ് നിർബന്ധമാക്കി ഹൈകോടതി ഉത്തരവ്. ഇക്കാര്യം വ്യക്തമാക്കി തദ്ദേശ സ്ഥാപനങ്ങള്‍ പൊതു നോട്ടീസ് പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. അടിമലത്തുറയില്‍ വളര്‍ത്ത് നായയെ ചൂണ്ടയില്‍ കെട്ടിതൂക്കി അടിച്ചു കൊന്ന സംഭവത്തില്‍ സ്വമേധയാ എടുത്ത കേസിലാണ് ഇടക്കാല ഉത്തരവ്. ഇനി വളര്‍ത്ത് മൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥയും കൊണ്ടുവരണം. ആവശ്യമെങ്കില്‍ ലൈസന്‍സ് ഫീസ് ഏര്‍പ്പെടുത്താവുന്നതാണെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. നിലവിലുള്ള വളർത്തു മൃഗങ്ങൾക്കും കന്നുകാലികൾക്കും ലൈസൻസ് വേണമെന്നും, അവ 6 മാസത്തിനകം രജിസ്റ്റർ ചെയ്യണമെന്ന് ചൂണ്ടിക്കാട്ടി തദ്ദേശഭരണസ്ഥാപനങ്ങൾ നോട്ടീസിറക്കണമെന്ന നിർദ്ദേശം നൽകണമെന്നും കോടതി വ്യക്തമാക്കി.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...