എഡിറ്റോറിയൽ | പ്രതികൂലങ്ങളോടുള്ള പ്രതികരണം

0 1,581

ഒരിക്കൽ ഒരു വനത്തിലെ ഒരു തടാകത്തിന്റെ ഇരുവശങ്ങളിലും ഉള്ള പാറക്കൂട്ടങ്ങളിൽ താമസിക്കുന്ന തവളകൾ എല്ലാം കൂടി പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള മൽസരം. സംഘെടുപ്പിച്ചു.പതിവ്പോലെ എല്ലാം മൽസരാർത്ഥികളും, വിശിഷ്ട വ്യക്തികളും മറ്റും വന്ന് ചേർന്നു.അങനെ മൽസരത്തിനു ്് സമയം ആയി, മൽസരം ഇതായിരുന്നു.അവിട് ഉള്ള വഴുക്കലുള്ള പാറക്കൂട്ടത്തിന്റെ മുകളിൽ ഏറ്റവും വേഗത്തിൽ, കുറഞ്ഞ സമയത്ത് കയറുക എന്നതാണ്.

മൽസരത്തിനു പങ്കെടുക്കാൻ ഉള്ളവർ അവരവരുടെ ഊഴത്തിന് വന്ന് പരിശ്രമിച്ചു കൊണ്ടിരുന്നു.ചിലർ പാതിവഴിയിലും, മറ്റ് അൽപ്പം കൂടി മുന്നോട്ടോ കയറും, പക്ഷെ വഴുക്കലുള്ളതിനാൽ തെന്നി താഴെ വീഴും.ഇത് കണ്ട് ബാക്കി ഉള്ളവർ പൊട്ടിച്ചിരിച്ചും, കൂകി വിളിച്ചും കളിയാക്കിയും ചുറ്റും കൂടി.എന്നാൽ അതിലൊരു തവളയുടെ പിതാവ് തന്റെ മകനെയും കൂട്ടി മൽസരത്തിനു വന്നിരുന്നു.അദ്ദേഹം ചുറ്റും നടക്കുന്നത് നോക്കി അൽപ്പനേരം ഇരുന്നു.ശേഷം തന്റെ മകന്റെ അവസരമായപ്പോൾ അവന്റെ കാതുകൾ തുണിവെച്ച് ശബ്ദം കേൾക്കാത്ത വിധത്തിൽ കെട്ട് വച്ചു.ശേഷം അവനെ മൽസരത്തിനു അയച്ചു.ആ യുവാവായ തവള മൽസരത്തിൽ ജയിക്കയും, അവരുടെ നേതാവാകുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

ഇത് കണ്ട് കൂടിനിന്ന എല്ലാവരും ഇവന് ചുറ്റും ഓടികൂടി, ചോദിച്ചു.എങനാണ് ഇത് സാധിച്ചത്? മുൻപ് തോറ്റ് പോയവരും ചോദിച്ചു, ഇത്രയും പേർ കളിയാക്കാനും, കൂകി വിളിക്കുകയും ചെയ്യുന്നതിനെ നീ എങ്ങനെ അഭിമുഖീകരിച്ച് ജയിച്ചു…?? അപ്പോഴാണ് അവന് മനസ്സിലായത് ചുറ്റിലും ഉണ്ടായിരുന്നവർ തന്നെ തോൽപ്പിക്കാൻ ഉള്ള ശ്രമമായിരുന്നു എന്ന്. അവൻ പറഞ്ഞു, നിങ്ങൾ കൂകി വിളിച്ചത് ഞാൻ കേട്ടില്ല.കാരണം എന്റെ ചെവികൾ മൂടപെട്ടിരുന്നു, ആയതിനാൽ നിങ്ങൾ കളിയാക്കിയപ്പോൾ ഞാൻ കരുതി എന്നെ പ്രോത്സാഹിപ്പിക്കുന്നതാവും എന്ന്.ഇത് കേട്ടവർ സ്തബ്ധരായി നിന്നുപോയി.

പ്രിയരെ ഞാൻ ഇവിടെ കുറിക്കപ്പെട്ട ചെറിയ ഒരു കഥയിലൂടെ നമുക്ക് ഒന്ന് സംഞ്ചരിച്ച് നോക്കിയാൽ നമുക്ക് ചിലത് മനസ്സിലാക്കാൻ കഴിയും. നമ്മുടെ ചുറ്റുപാടും പലതരത്തിലുള്ള പ്രതികരണങ്ങളെ നമുക്ക് കാണാനും, കേൾക്കാനും ഉണ്ട്.എന്നാൽ അവയുടെ ഫലമാകരുത് നമ്മുടെ ജീവിതവും, ലക്ഷ്യവും

ഈ കോവിഡ് കാലഘട്ടം ഈ തലമുറയിലെ മനുഷ്യൻ കണ്ടിട്ടുള്ള ഏറ്റവും വലിയ മഹാമാരി ആയിരുന്നു.ഇപ്പോഴിതാ അൽപ്പം മാത്രം ആയി ഇളവുകൾ വന്ന് പറയാൻ തുടങ്ങി.എന്നാൽ പുറത്തേക്ക് ഓടുന്നതിനിടെ ഒരു ചോദ്യം, ഈ പൂട്ടിയിടപ്പെട്ടപ്പോൾ എങ്ങനായിരുന്നു നമ്മുടെ സാഹചര്യങ്ങളോടും, കൂട്ടായ്മ ഇല്ലാതായപ്പോഴും, ഉറ്റവരും,കൂടപ്പിറപ്പുകളുടെയും മരണവാർത്ത കാതിൽ മുഴങിയപ്പോൾ, വീട്ടിൽ ആഹാരം കുറഞപ്പോൾ, ജോലി നഷ്ട്ടമായപ്പോൾ, വഴികൾ എല്ലാം അടഞ്ഞു എന്ന് തോന്നിയപ്പോൾ……. എങനെ നാം അവയോട് പ്രതികരിച്ചു…? അതെ നമ്മുടെ പ്രതികരണങ്ങൾ വിജയത്തിലേക്ക്, അഭിവൃദ്ധിയിലേക്ക്, അവസാനമായി നിത്യതയിലേക്ക് നയിക്കുന്നതാവട്ടെ…

You might also like
Comments
Loading...