പാസ്റ്റർ കെ.സി തോമസിനെ പി.സി.ഐ കേരളാ ആദരിച്ചു

0 363

തിരുവല്ല: കോവിഡ് കാലത്ത് ഇരുപത്തിയഞ്ച് പുസ്തകങ്ങൾ എഴുതിയ ഐപിസി മുൻ സ്റ്റേറ്റ് പ്രസിഡൻ്റ് പാസ്റ്റർ കെ. സി തോമസിനെ പെന്തെകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ കേരളാ സ്റ്റേറ്റ് ആദരിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡൻ്റ് പാസ്റ്റർ സി സി ഏബ്രഹാം മെമൻ്റോ നൽകി. പാസ്റ്റർന്മാരായ ജയിംസ് ജോസഫ്, ജെയ്സ് പാണ്ടനാട്, ജിജി ചാക്കോ തേക്കുതോട്, ഫീന്നി പി മാത്യു എന്നിവർ പങ്കെടുത്തു.
തിരുവല്ലയിൽ നടന്ന ചടങ്ങിൽ സംസ്ഥാന ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ സജി ചെറിയാൻ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. ഡോ. കെ. സി ജോൺ ഏറ്റൂവാങ്ങി. പാസ്റ്റർ രാജു പൂവക്കാല അധ്യക്ഷത വഹിച്ചു. അഡ്വ. മാത്യു ടീ തോമസ്, അഡ്വ. വർഗീസ് മാമൻ, പാസ്റ്റർന്മാരായ സി സി ഏബ്രഹാം, ഡാനിയേൽ കൊന്നനിൽക്കുന്നതിൽ, രാജു ആനിക്കാട്, സാംകുട്ടി ചാക്കോ, ബിജോയ് സ്കറിയ, അച്ചൻകുഞ്ഞ് ഇലന്തൂർ, സി പി മോനായി,വി.പി ഫിലിപ്പ്, ജോജി ഐപ്പ്, ഷാജി മാറാനാഥാ, സജി മത്തായി കാതേട്ട്, മോൻസി പറമ്പത്തൂർ, ജസ്റ്റിൻ കായംകുളം, സജി മേത്താനം, പീറ്റർ വല്യത്ത്, സുധി കല്ലുങ്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

You might also like
Comments
Loading...