പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആക്രമണങ്ങൾക്ക് കഴിയില്ല: പാസ്റ്റർ ജെയ്സ് പാണ്ടനാട്

0 692

തിരുവനന്തപുരം: പെന്തകോസ്ത് മുന്നേറ്റത്തെ തടയാൻ ആസൂത്രിതമായ ആക്രമണങ്ങൾക്ക് കഴിയുകയില്ലെന്ന് പിസിഐ ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രസ്താവിച്ചു. കാഞ്ഞിരംകുളം ഇൻ്റർ നാഷനൽ സീയോൻ അസംബ്ലി ചർച്ചിന് എതിരെ നടന്ന അതിക്രമത്തിൽ പ്രതിഷേധിച്ച് പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വിശ്വാസസംരക്ഷണ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരു ന്നു അദ്ദേഹം.

ക്രൈസ്തവ സഭയുടെ ചരിത്രം പീഡനങ്ങളുടെ ചരിത്രമാണ്. ക്രൂരമായ ഭരണകൂട മർദ്ദനങ്ങളെയും നീതിനിഷേധങ്ങളെയും അതിക്രമങ്ങളും അതിജീവിച്ച ചരിത്രമാണ് ക്രൈസ്തവ സഭയുടേത്. ഇന്ന് കേരളത്തിലെ ശക്തമായ ആധ്യാത്മിക – സാമൂഹിക ശക്തിയായി പെന്തകോസ്ത് സഭ വളർന്നിരിക്കുന്നു. സഭയ്ക്ക് എതിരെയുള്ള ഭീഷണികളെ ക്രൈസ്തവ സഹജമായ സംയമനത്തോടെയും ജനാധിപത്യപരമായും നിയമപരമായും നേരിടുമെന്ന് പാസ്റ്റർ ജെയ്സ് പാണ്ടനാട് കൂട്ടിച്ചേർത്തു.

Download ShalomBeats Radio 

Android App  | IOS App 

കാഞ്ഞിരംകുളം, നെല്ലിക്കാകുഴി ജോയിസ് മെമ്മോറിയൽ സഭാഹാളിനെതിരെ ആക്രമണം അഴിച്ചുവിടുകയും സഭാ ശുശ്രൂഷകനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനെതിരെ നടത്തിയ വിശദീകരണ യോഗത്തിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. സമേളനത്തിന് മുൻപ് സഭാജനങ്ങളുടെ സമാധാന റാലിയും നടന്നു.

1925 മുതൽ പ്രവർത്തനം ആരംഭിച്ച, ഇൻ്റർ നാഷണൽ സീയോൻ അസംബ്ലിക്ക് തിരുവനന്തപുരം ജില്ലയിൽ നൂറിലധികം സഭകൾ ഉണ്ട്.

സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡൻ്റ് പാസ്റ്റർ കെ എ തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് പാസ്റ്റർ ജേക്കബ് കുര്യൻ ഉത്ഘാടനം നിർവ്വഹിച്ചു. ഐസിഎ പ്രസിഡൻ്റ് ഇൻ ചാർജ് പാസ്റ്റർ സതീഷ് നെൽസൺ സഭാ പ്രവർത്തനങ്ങൾ വിശദീകരിച്ചു.

പാസ്റ്റർന്മാരായ പി കെ യേശുദാസ്, ഷാജി കാഞ്ഞിരംകുളം, നിശ്ചൽ റോയി, സിബി കുഞ്ഞുമോൻ, സുനിൽ റാഫ പ്രസംഗിച്ചു.

You might also like
Comments
Loading...