പതിനേഴാമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 ,9 തീയതികളിൽ

0 1,328

യു കെ : മഹനീയം ചർച്ച് ഓഫ് ഗോഡ് മാഞ്ചസ്റ്റർ ഒരുക്കുന്ന 17 ആമത് മാഞ്ചസ്റ്റർ കൺവെൻഷൻ ഒക്ടോബർ 7, 8 തീയ്യതികളിൽ വൈകുന്നേരം 5.30 മുതൽ 9 വരെ ലോങ്ങ് സൈറ്റ് ജെയിൻ കമ്മ്യൂണിറ്റി സെന്ററിൽ വെച്ചും ,9ന് സഭാ ഹാളിൽ വെച്ചും. നടത്തപ്പെടുന്നു. കഴിഞ്ഞ 17 വർഷമായി മാഞ്ചസ്റ്റർ കേന്ദ്രികരിച്ച് ഈ സഭ പ്രവർത്തിക്കുന്നു. സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാനൊപ്പം പാസ്റ്ററുമാരായ സോളമൻ ജോൺ, റിജോയി സ്റ്റീഫൻ എന്നിവർ മീറ്റിംഗുകൾക്ക് നേതൃത്വം വഹിക്കും.

ചർച്ച് ഓഫ് ഗോഡ് യുകെ & ഇ യു ഓവർസീർ റവ.ഡോ. ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്യും. പാസ്റ്റർ ബാബു ചെറിയാൻ ,പിറവം മുഖ്യ പ്രഭാഷകൻ ആയിരിക്കും. ദൈവ കരുണ എന്ന തീമിനെ ആസ്പദമാക്കിയായിരിക്കും ശുശ്രൂഷ.

Download ShalomBeats Radio 

Android App  | IOS App 

ബ്രദർ ജെറി ടൈറ്റസ് , ബ്രദർ ഷിഫിൻ തോമസ് , ഇവ. സോണി സി ജോർജ്ജ് എന്നിവർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

You might also like
Comments
Loading...