പി.വൈ.സി വിദേശ ചാപ്റ്ററുകൾ ആരംഭിക്കുന്നു

0 492

ചങ്ങനാശ്ശേരി: പെന്തെക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ (പി.സി.ഐ) യുവജന വിഭാഗമായ പെന്തെക്കോസ്തൽ യൂത്ത് കൗൺസിലിൻ്റെ ജനറൽ കമ്മറ്റിയോഗം ഡിസംബർ 5 തിങ്കളാഴ്ച്ച ചങ്ങനാശ്ശേരി ഐ.പി.സി പ്രയർ സെൻ്ററിൽ വെച്ചു നടന്നു.

ആക്ടിംഗ് ജനറൽ പ്രസിഡന്റ് പാസ്റ്റർ ഫിലിപ്പ് ഏബ്രഹാമിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി പാസ്റ്റർ റോയ്സൺ ജോണി ചർച്ചകൾക്ക് നേതൃത്വം നൽകി.
പാസ്റ്റർ ലിജോ ജോസഫ് തടിയൂർ (മുൻ പ്രസിഡൻ്റ്), പാസ്റ്റർ സജു മാവേലിക്കര (ജനറൽ കൗൺസിൽ അംഗം), പാസ്റ്റർ ജെറി പൂവക്കാല (കേരള സ്റ്റേറ്റ് സെക്രട്ടറി) തുടങ്ങിയവർ പ്രസംഗിച്ചു.

Download ShalomBeats Radio 

Android App  | IOS App 

യുവജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന ലഹരി ഉപയോഗം, ലൈംഗിക അതിക്രമങ്ങൾ, ഇതര കുറ്റകൃത്യങ്ങൾ, സൈബറിടങ്ങളിലെ അശ്ലീലത തുടങ്ങിയവയ സാമൂഹിക തിന്മകളെക്കുറിച്ചു പെന്തെക്കോസ്ത് യുവജനങ്ങളെ ബോധ്യപ്പെടുത്തുവാനും അവരെ ദൈവരാജ്യത്തോടും ദൈവസഭയോടും ചേർത്തുനിർത്തുവാനുമായി ക്യാമ്പസ് ക്രൂസേഡ്-യു.സി.പി.ഐ-അർബൺ ഹോപ്പ് എന്നിവരുമായി സഹകരിച്ചു യൂത്ത് ലീഡർഷിപ്പ് സെമിനാർ സംഘടിപ്പിക്കുവാനും വിദേശങ്ങളിൽ നിന്നുള്ള യുവജനങ്ങളുടെയും പാസ്റ്റർമാരുടെയും താൽപ്പര്യപ്രകാരം സാധ്യതകൾ വിശകലനം ചെയ്തു ആവശ്യാനുസരണം വിവിധ രാജ്യങ്ങളിൽ പി.വൈ.സി ചാപ്റ്ററുകൾ ആരംഭിക്കുവാനും യോഗം തീരുമാനിച്ചു.

ഡിസംബർ 10 നു തിരുവനന്തപുരത്ത് നടക്കുന്ന ഐക്യ ക്രിസ്തീയ യോഗമായ ഫെയ്ത്ത് കൺക്ലേവിൻ്റെ സംഘാടക സമിതിയിൽ പി.വൈ.സി-യും ഉള്ളതിനാൽ അതിൻ്റെ വിജയത്തിനായി പ്രവർത്തിക്കുവാൻ ദക്ഷിണ ജില്ലകളിലെ പി.വൈ.സി ഭാരവാഹികളോടാവശ്യപ്പെട്ടു. കൂടാതെ വിവിധ സംഘടകളുടെയും സഭകളുടെയും സഹകരണത്തോടെ 2023 ജനുവരിയിൽ എറണാകുളത്ത് വെച്ചുനടക്കുന്ന യോഗത്തിൻ്റെ ക്രമീകരണങ്ങൾക്കായി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ജെറി പൂവക്കാലയെ ചുമതലപ്പെടുത്തി.

2023 ഫെബ്രുവരിയിൽ നടത്താനാഗ്രഹിക്കുന്ന പൊതുയോഗത്തിൽ വെച്ചു വിവിധ പെന്തെക്കോസ്ത് സഭകളുടെ യുവജന സംഘടനാ ചുമതലക്കാരെ ആദരിക്കുവാനും തീരുമാനിച്ചു.

പാസ്റ്റർ ഫിലിപ്പ് എം.ഏബ്രഹാം(ജനറൽ കൗൺസിൽ), പാസ്റ്റർ ബ്ലസ്സൻ എറണാകുളം (സ്റ്റേറ്റ് കൗൺസിൽ) തുടങ്ങിയവർ പ്രാർത്ഥനക്കു നേതൃത്വം നൽകി.
കേരള സ്റ്റേറ്റ് പ്രസിഡൻ്റ് ബ്രദർ ജിനു വർഗ്ഗീസ് സ്വാഗതവും ബ്രദർ ഫിന്നി മല്ലപ്പള്ളി (കൗൺസിൽ അംഗം) നന്ദിയും പറഞ്ഞു.

You might also like
Comments
Loading...