18 ആമത് മാഞ്ചസ്റ്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി
മാഞ്ചെസ്റ്റർ : മഹനീയം ചർച്ച് ഓഫ് ഗോഡ് 18 ആമത് വാർഷിക കൺവെൻഷനായ മാഞ്ചസ്റ്റർ കൺവൻഷന് അനുഗ്രഹീത സമാപ്തി. റവ. ഡോക്ടർ കോശി വൈദ്യൻ മുഖ്യ പ്രഭാഷകൻ ആയിരുന്നു. പാസ്റ്റർ ലോർഡ്‌സൺ ആന്റണി സംഗീത ശുശ്രൂഷയ്ക്ക് നേത്രത്വം നൽകി.
ചർച്ച് ഓഫ് ഗോഡ് യുകെ & ഇയു ഓവർസിയർ റവ. ഡോക്ടർ ജോ കുര്യൻ മീറ്റിംഗ് പ്രാർത്ഥിച്ച് ഉൽഘാടനം ചെയ്തു. ഇന്ന് നടക്കുന്ന ഈ കൺവെൻഷനിൽ യേശു വന്നിട്ടുണ്ട് എന്നു അനുഭവിച്ചറിയണം എന്നും, മാഞ്ചസ്റ്റർ എന്നു മാത്രമല്ല യുകെയുടെ പ്രാന്ത പ്രദേശങ്ങളിൽ യേശുക്രിസ്തുന്റെ ശ്രുതി ഈ കൺവൻഷനിലൂടെ പരക്കണം എന്നും യേശുവിനെ ഉയർത്തുന്ന, ദൈവ വചനത്തിന്റെ ശ്രുതി പരക്കുന്ന , ദൈവ പ്രവർത്തിയെ കുറിച്ചുള്ള ശ്രുതി പരക്കുന്ന അതിലൂടെ അനേക രോഗ സൗഖ്യങ്ങൾ നടക്കുന്ന ഒരു കൺവെൻഷൻ ആകട്ടെ എന്നും ഉൽഘാട പ്രസംഗത്തിൽ കൂട്ടി ചേർത്തു.
Download ShalomBeats Radio
Android App | IOS App
മഹനിയാം ചർച്ച് ഓഫ് ഗോഡ് കൊയറിനൊപ്പം പാസ്റ്റർ ലോർഡ്‌സൺ ആന്റണി പരിശുധാൽത്മാവിന്റെ നിലവിലുള്ള ഗാന ശുശ്രൂഷയ്ക്ക് നേത്രത്വം നൽകി,
റവ. ഡോക്ടർ കോശി വൈദ്യൻ ദൈവ വചനത്തിൽ നിന്നും സംസാരിച്ചു. മഹനീയം ചർച്ച് സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ചെറിയാൻ നന്ദി അറിയിച്ചു. റവ. ഡോക്ടർ കോശി വൈദ്യൻ പ്രാർത്ഥിച്ച് ആശീർവാദത്തോടെ മീറ്റിംഗ് അവസാനിച്ചു.