കാർമ്മേൽ പെന്തക്കോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച

0 205

ബ്രൈറ്റൺ, യു.കെ: കാർമ്മേൽ പെന്തെകോസ്തൽ ചർച്ച് യു.കെ 18-ാമത് വാർഷിക സമ്മേളനം ഒക്ടോബർ 19 ശനിയാഴ്ച രാവിലെ 10 മുതൽ വൈകിട്ട് 5 വരെ നടക്കും. ബ്രൈറ്റൺ ലോംഗ് ഹിൽ ഹൈസ്കൂളിൽ (BN2 7FR) വച്ചാണ് സമ്മേളനം നടക്കുന്നത്.

സഭാ ശുശ്രൂഷകൻ പാസ്റ്റർ റോയി തോമസ് അദ്ധ്യക്ഷത വഹിക്കും. രാവിലെ 10 മുതൽ 1 മണി വരെ നടക്കുന്ന പൊതുയോഗത്തിൽ പാസ്റ്റർ ജ്ഞാനദാസ് ദാനം മുഖ്യ സന്ദേശവും ഉച്ചകഴിഞ്ഞ് 2 മുതൽ 5 വരെ നടക്കുന്ന മുതിർന്നവരുടെയും യുവാക്കളുടെയും കുഞ്ഞുങ്ങളുടേയും മീറ്റിങ്ങിൽ കാലടി സംസ്കൃത യൂണിവേഴ്സിറ്റി ചരിത്രവിഭാഗം റിട്ട. പ്രൊഫസർ ഡോ. ഓമന റസ്സൽ പ്രഭാഷണവും നടത്തും.

Download ShalomBeats Radio 

Android App  | IOS App 

കൂടുതൽ വിവരങ്ങൾക്ക് : +44 7970329378

You might also like
Comments
Loading...