ലേഖനം | മുടിയൻ പുത്രന്റെ സഹോദരൻ | ജെസ് ഐസക്ക്

0 72

ബൈബിളിലെ ഏറ്റവും സുപരിചിതമായ കഥ ആണ് മുടിയൻ പുത്രന്റെ കഥ …ആ വ്യക്തിക്കു ബൈബിൾ അങ്ങനെ ഒരു പേര് നൽകുന്നിലെങ്കിലും ,മനുഷ്യരുടെ ഇടയിൽ അദ്ദേഹത്തിന്റെ കഥ ഉദ്ധരിക്കുമ്പോൾ ഈ പേര് പറഞ്ഞു കേൾക്കാറുണ്ട് ….അപ്പന്റെ സ്വത്ത് നാനാവിധം ആക്കി കളഞ്ഞ മുടിയൻ പുത്രന്റെ മടങ്ങി വരവും ,അപ്പന്റെ കാത്തിരിപ്പും എല്ലാം നമ്മൾ പലതവണ കേട്ടിട്ടുള്ളതും വായിച്ചിട്ടുള്ളതും ആയ ചിന്തകൾ ആണ് …എന്നാൽ അധികം ആരും ചൂണ്ടികാട്ടാത്ത ഒരു വെക്തി കൂടി ഈ കഥയിൽ ഉണ്ട് അയാൾ ആണ് മുടിയൻ പുത്രന്റെ മൂത്ത സഹോദരൻ . അതെ അപ്പനെ പ്രസാദിപ്പിക്കാൻ വേണ്ടി മാടിനെ പോലെ എന്നും പണി എടുത്തു ,വയലിലെ അധ്വാനം ആണ് ഏറ്റവും വലിയത് എന്നു വിശ്വസിച്ചിരുന്ന ആ മനുഷ്യൻ തന്നെ… ലൂക്കോസിന്റെ സുവിശേഷം 15 ന്റെ 28 ആം വാക്യത്തിൽ പറയുന്നു ” അപ്പോൾ അവൻ കോപിച്ചു അകത്തു കടപ്പാൻ മനസ് ഇല്ലാതെ നിന്നു “
..താൻ ഇതുവരെ ആയിരുന്ന ആ വീടിന്റെ അകത്തേക്കു കടക്കാൻ മനസില്ലാത്ത ദേഷ്യത്തോടെ പുറത്തു നിൽക്കാൻ ആ മനുഷ്യന് ഉണ്ടായ സാഹചര്യം ,ഒന്നു താൻ വയലിൽ നിന്നും വേല കഴിഞ്ഞു മടങ്ങി വരുമ്പോൾ വീട്ടിലെ വാദ്യവും നൃത്ത ആഘോഷവും സന്തോഷവും കാണുന്നു. അതിന്റെ കാരണം അനിയൻ മടങ്ങി വന്നതിനാൽ ആണെന്ന് അറിയുന്നു …രണ്ടു തനിക്കു തരാതെ അപ്പൻ കാളക്കുട്ടിയെ അനിയന് വേണ്ടി അറത്തു..ഈ രണ്ടു സാഹചര്യങ്ങൾ തന്നെ അകത്തേക്കു കടക്കാൻ മനസില്ലാത്തവൻ ആക്കുന്നു…
രണ്ടു തീരിച്ചറിവുകൾ ആണ് ആ മനുഷ്യന് ഇല്ലാതെ പോയത് … താൻ ഇതുവരെ ആയിരുന്ന അപ്പന്റെ ഭവനത്തിൽ എപ്പോഴും അപ്പന്റെ കൂടെ ഇരുന്നിട്ടും സ്വാതന്ത്രമായി സന്തോഷിക്കാൻ കഴിയാതെ , പൂർണമായി അപ്പനെ പ്രസാദിപ്പിക്കുവാനുള്ള പ്രമാണങ്ങളിൽ അധിഷ്ഠിതമായി ജീവിച്ചു ..അപ്പൻ എന്ത് തോന്നും അല്ലെങ്കിൽ ഞാൻ ഒരു പരിധിവിട്ട് സന്തോഷിച്ചാൽ അത് അപ്പന്റെ പ്രമാണം ലംഘനം ആവുമോ എന്ന് ഭയന്ന് ആ വീട്ടിലെ തന്റെ സ്ഥാനം എന്താന്ന് അറിയാതെ ,അപ്പന്റെ മകൻ ആണെന്നുള്ള അവകാശവും സന്തോഷവും അനുഭവിക്കാതെ ആ വീട്ടിലെ ദാസനെ പോലെ ജീവിക്കാൻ ശ്രേമിച്ച മൂത്ത മകൻ ….
രണ്ടാമത് തനിക്കു തരാതെ അനിയന് വേണ്ടി അപ്പൻ അറത്ത കാളകുട്ടി…ഒരു ചോദ്യം ഇവിടെ ചോദിക്കട്ടെ .. സഹോദരാ, ഇതിനു മുന്നേ താൻ ഒരിക്കൽ എങ്കിലും ആ അപ്പനോട് ഒരു കാളക്കുട്ടിയെ വേണം എന്ന് ആവിശ്യപെട്ടായിരുന്നോ …? ഇങ്ങനെ ചോദിച്ചാൽ അപ്പൻ കോപിക്കും എന്ന് നിങ്ങളെ ആരാണ് ഉപദേശിച്ചത് ..? അപ്പൻ ഉള്ളത് നിങ്ങൾക്കും ഉള്ളത് ആണെന്ന് നിങ്ങൾ എന്താണ് തീരിച്ചറിയാതെ പോയത് ..? അനിയന്റെ മടങ്ങി വരവിൽ സന്തോഷിക്കാൻ കഴിയാതെ പോകുന്ന നിങ്ങളുടെ മനസ് ഏതു പ്രമാണത്തിൽ ആണ് തെറ്റി നില്കുന്നത് ..?
ആ വീട്ടിൽ അപ്പൻ മൂലം ലഭിക്കുന്ന സ്വാതന്ത്ര്യവും സന്തോഷവും കണ്ടെത്താൻ കഴിയാതെ .നിങ്ങൾ പഠിച്ച പ്രമാണങ്ങൾ മാത്രം ആണ് ശെരി എന്നും നിങ്ങളുടെ ചിന്തകൾ മാത്രം ആണ് ശെരി എന്നും വാദിക്കാതെ ഒരിക്കൽ എങ്കിലും അപ്പന്റെ മനസ് അറിയാൻ ശ്രേമിച്ചട്ടുണ്ടോ ..? അങ്ങനെ ചെയ്തിരുന്നെങ്കിൽ അനിയന്റെ മടങ്ങി വരവിൽ അപ്പനോളം സന്തോഷിക്കുന്ന ഒരു വെക്തി ആയി നിങ്ങൾ മാറിയേനെ ….
ലോകത്തിന്റെ രക്ഷിതാവായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ഈ ക്രിസ്മസ് വാരത്തിൽ ക്രിസ്തുവിലൂടെ നമുക്കു ലഭിച്ച സന്തോഷവും സ്വാതന്ത്ര്യവും തിരിച്ചറിയാൻ സാധിക്കട്ടെ … യേശു കർത്താവു നമുക്കു ആരാണെന്നു വ്യക്തിപരമായി തീരിച്ചു അറിയാതെ , അപ്പനോടുള്ള എന്റെ തോന്നലുകളും ചിന്തകളും മാത്രം ആണ് ശെരി എന്നു വാശി പിടിച്ചു അവനിലൂടെ നമുക്കു ലഭിച്ച സ്വാതന്ത്ര്യത്തെ ,പാട്ടുകളായും നൃത്തങ്ങളായും കൂട്ടായ്മകളായും ഓരോ മനുഷ്യർ ആഘോഷിക്കുമ്പോൾ മാറി നിന്നു കോപിക്കുമ്പോഴും കുറ്റം വിധിക്കുമ്പോൾ ഓർക്കുക നാം മുടിയൻ പുത്രന്റെ ജേഷ്ഠനോ ..?

“സ്വാതന്ത്ര്യത്തിനായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാൽ അതിൽ ഉറച്ചുനില്പിൻ; അടിമനുകത്തിൽ പിന്നെയും കുടുങ്ങിപ്പോകരുത്.”

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...