
ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് കൺവെൻഷൻ ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ ഉദ്ഘാടനം ചെയ്യുന്നു
“ദൈവസഭ പ്രാകൃത മനുഷ്യനെയും ആത്മീയ മനുഷ്യനെയും തിരിച്ചറിയണം, അത് തിരിച്ചറിയുവാൻ നമ്മുടെ അകകണ്ണ് പ്രകാശിക്കുവാൻ ഒരു പ്രാർത്ഥന നമുക്കുണ്ടായിരിക്കണം” ചർച്ച് ഓഫ് ഗോഡ് കർണാടക ഓവർസീയർ പാസ്റ്റർ ഇ.ജെ.ജോൺസൺ ഉൽഘാടന പ്രസംഗത്തിൽ മത്തായി എഴുതിയ സുവിശേഷം 26 : 36 – 46 വരെയുള്ള വാക്യങ്ങളിൽ നിന്ന് സംസാരിച്ചു . സഭാജനം ലോകമോഹങ്ങളിൽ നിന്ന് വേറിട്ട് കർത്താവിനൊടൊപ്പം നിലകൊള്ളാൻ കഴിയണം എന്ന് പറഞ്ഞു
ക്രിസ്തുവിൻ്റെ ഗത്സമനാനുഭവങ്ങളിൽ ശിഷ്യന്മാരുടെ പ്രതികരണങ്ങൾ മൂന്ന് വിധത്തിൽ കാണാം
ലൗകീകമായി ചിന്തിക്കുവർ , ലോകത്തിലേക്ക് വീഴുവാൻ അല്ല എങ്കിൽ ലോകം അവരിലേക്ക് വരുവാൻ സാധ്യതയുള്ളവർ , ആത്മീയമായി ഉറങ്ങുന്നവർ. ദൈവ സഭ ലോകമോഹങ്ങളിൽ നിന്ന് വേറിട്ട് ദൈവത്തോടൊപ്പം നിലകൊള്ളാൻ സമർപ്പിതരാകണമെന്നും പാസ്റ്റർ ഇ.ജെ.ജോൺസൺ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.

ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ് ക്വയറിനോടൊപ്പം ബ്രദർ സാംസൺ ചെങ്ങന്നൂർ ഗാനശ്രുശ്രുഷ നിർവഹിച്ചു
പുബ്ലിസിറ്റി കൺവീനർ ജെയ്മോൻ കെ.ബാബു, ബ്രദർ ബെൻസൺ ചാക്കോ യുടെയും നേതൃത്വത്തിൽ ക്രമീകരിച്ച മനോഹരമായ പാട്ടുപുസ്തകം സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ ഇ ജെ ജോൺസൺ പാസ്റ്റർ ഷിബു തോമസ് ഒക്കലഹോമക്ക് നൽകി പ്രകാശനം ചെയ്തു.
തുടർദിവസങ്ങളിൽ വൈകിട്ട് 6 മുതൽ 9 വരെ സുവിശേഷ പ്രസംഗം, ഗാനശുശ്രൂഷ എന്നിവ ഉണ്ടായിരിക്കും. പാസ്റ്റർമാരായ സി.സി തോമസ്, ബെനിസൺ മത്തായി, അനീഷ് ഏലപ്പാറ, സണ്ണി താഴാംപള്ളം, സ്റ്റീഫൻ ബെഞ്ചമിൻ, ഏബ്രഹാം തോമസ് എന്നിവർ പ്രസംഗിക്കും.
17 വെള്ളി രാവിലെ 9 ന് ശുശ്രൂഷക സമ്മേളനം, 18 ശനി രാവിലെ 9 ന് സൺഡേ സ്കൂൾ, വൈ.പി.ഇ, ലേഡീസ് മിനിസ്ട്രീസ് തുടങ്ങി എല്ലാ ഡിപ്പാർട്ട്മെൻ്റുകളുടെയും സംയുക്ത സമ്മേളനാവും,19 ഞായർ രാവിലെ 8.30 ന് പൊതു സഭായോഗത്തോടും തിരുവത്താഴ ശുശ്രുഷയോടും കൂടെ കൺവെൻഷൻ സമാപിക്കും
പാസ്റ്റർമാരായ ഇ.ജെ.ജോൺസൺ, റോജി ഇ.സാമുവേൽ, ജോസഫ് ജോൺ, പാസ്റ്റർ പി.വി.കുര്യാക്കോസ് , ജെയ്മോൻ കെ.ബാബു, ബ്രദർ ബെൻസൺ ചാക്കോ എന്നിവരും വിവിധ ഡിപാർട്ട്മെൻ്റ് അംഗങ്ങളും കൗൺസിൽ അംഗങ്ങളും കൺവെൻഷന് നേതൃത്യം നൽകുന്നു.