കാരറ്റ് പച്ചയ്‌ക്ക് കഴിക്കുന്നവന്‍ ഈ ആരോഗ്യ പ്രശ്‌നങ്ങള്‍ അറിഞ്ഞിരിക്കണം!

0 1,979

ആന്റി ഓക്‌സിഡന്റുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ കാരറ്റ് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ആരോഗ്യ സൗന്ദര്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും പച്ച കാരറ്റിന്റെ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്.

ഓറഞ്ച് നിറത്തിൽ കാണപ്പെടുന്ന കിഴങ്ങുവർഗമായ കാരറ്റ് മഞ്ഞ, വെള്ള, ചുവപ്പ്, പർപ്പിൾ നിറങ്ങളിലും കാണപ്പെടാറുണ്ട്. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.

മിതമായ രീതിയില്‍ പച്ച കാരറ്റ് കഴിക്കുന്നത് ശരീരത്തിന് നല്ലതാണ്. എന്നാല്‍, ഉപയോഗം അമിതമായാല്‍ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകുമെന്ന കാര്യത്തില്‍ സംശയമില്ല. രക്തത്തില്‍ കരോട്ടിന്റെ അളവ് കൂടുതലാകും എന്നതാണ് പ്രധാന പ്രശ്‌നം. കരോട്ടിന്‍ രക്തത്തില്‍ കലരുമ്പോള്‍ ചര്‍മ്മം ഓറഞ്ച് നിറത്തിലേക്ക് മാറുന്നതും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

ചെറിയ കുട്ടികള്‍ക്ക് കാരാറ്റ് നല്‍കരുതെന്ന് പഠനങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അമിതമായ ഉപയോഗം ചിലരില്‍ അലര്‍ജി സംബന്ധമായ പ്രശ്‌നങ്ങള്‍ ഉറക്കമില്ലായ്മ, ആശങ്ക എന്നീ പ്രശ്‌നങ്ങളുണ്ടാക്കും. കാരറ്റില്‍ പഞ്ചസാരയുടെ അളവ് വളരെ കൂടുതലാ പ്രമേഹ രോഗികള്‍ കാരറ്റ് ശീലമാക്കുന്നത് തിരിച്ചടിയാകും.

മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രോട്ടീനും മിനറല്‍സും ധാരാളം വേണം, എന്നാല്‍ കാരറ്റിന്റെ ഉപയോഗം മുലപ്പാലിന്റെ നിറത്തെ ബാധിക്കുന്നു. അതിനാല്‍ മുലയൂട്ടുന്ന അമ്മമാര്‍ കാരറ്റ് പരമാവധി ഒഴിവാക്കണമെന്ന് ആരോഗ്യ വിദഗ്ദര്‍ പറയുന്നുണ്ട്. കാരറ്റിന്റെ അമിതോപയോഗം നെഞ്ചെരിച്ചില്‍, മലബന്ധം, ദഹന പ്രശ്‌നങ്ങള്‍, വായുക്ഷോഭം എന്നിവയ്‌ക്ക് കാരണമാകും.

You might also like
Comments
Loading...