ലേഖനം : പ്രതീക്ഷകൾ അസ്തമിച്ചു പോകുമ്പോൾ

ജോമോൻ കുര്യൻ

0 1,816

മറ്റൊരമ്മയും അന്ന് അവള്‍ കരഞ്ഞതുപോലെ കരഞ്ഞട്ടുണ്ടാവില്ല…..ഒരിക്കല്‍ ഏറെ സന്തോഷിച്ചവള്‍..ദാസ്യപ്പെണ്ണില്‍ നിന്നും യജമാനന് ഉള്ള സര്‍വ്വത്തിനും കൂട്ടവകാശിയാകുവാന്‍ ഭാഗ്യം കിട്ടിയവള്‍… കൂടെയുണ്ടായിരുന്ന മറ്റു ദാസ്യപ്പെണ്ണുങ്ങള്‍ തനിക്ക് ലഭിച്ച അംഗീകാരത്തില്‍ അസൂയയോടും അത്ഭുതത്തോടും നോക്കിനിന്നപ്പോള്‍ അവള്‍ സന്തോഷിച്ചതിന് അളവുകള്‍ കാണില്ല…
പക്ഷേ ആ ദിവസം എല്ലാം തകര്‍ന്നുവീണ ദിവസമായിരുന്നു…ഒരു തുരുത്തി വെള്ളവും അല്പം അപ്പവും അവകാശമായ് കൊടുത്ത് ആട്ടിയിറക്കുന്ന ദിവസം…..യജമാനത്തിയുടെ ആജ്ഞകളുംഅക്രോശങ്ങളും കാതുകളില്‍ തുളച്ചു കേറുമ്പോഴും ഒരിക്കല്‍ തന്നെ അസൂയയോടെ നോക്കിയ ദാസി പ്പെണ്ണുങ്ങള്‍ പരിഹസിച്ച് ചിരിക്കുമ്പോഴും ഹൃദയം പൊട്ടുന്ന മനോ വേദനയിലും തന്‍റെ മകനെ കരുതിയെങ്കിലും യജമാനന്‍ തന്നെ കൈവിടില്ല എന്ന ആശയോടെ അവള്‍ ആ യജമാനന്റെ കണ്ണുകളില്‍ ദയ അന്വേഷിക്കുകയായിരുന്നു…നിശബ്ദനായ് നില്‍ക്കുന്ന ആ വൃദ്ധപിതാവിന്‍റെ കനിവിനായ് ആ ബാലകന്‍ യാചിക്കുന്നുണ്ടായിരുന്നു..പക്ഷേ ഒരു കനിവും ആര്‍ക്കുതോന്നിയില്ല..കൊട്ടിയടക്കപ്പെട്ട ജന്‍മഗ്രഹത്തിന്‍റെ വാതിലുകള്‍ക്ക് മുന്‍പില്‍ പകച്ചുനിന്ന ആ മകനെയു ചേര്‍ത്തുപിടിച്ച് അവള്‍ നടന്നു നീങ്ങി …..
അവസാന തുള്ളി വെള്ളവും കുടിച് തീര്‍ത്ത് ശരണത്തിനായ് ആരും ഇനി വരില്ല എന്നറിഞ്ഞിട്ടും ആ മകന്‍റെ കണ്ണുകള്‍ പ്രതീക്ഷയോടെ മരുഭൂമിയില്‍ തന്‍റെ അപ്പനെ തിരഞ്ഞു….
ആ കൊടിയ ചൂടില്‍ ദാഹവും വിശപ്പുമേറ്റ് സഹായ ഹസ്തങ്ങളൊന്നും ഇല്ലാതെ.. ജന്‍മംനല്കിയ പിതാവിനു പോലും വേണ്ടാതെ മരണം കാത്ത് കിടകുന്ന മകനും..മകനെ മരണത്തിന് വിട്ടുനല്കുവാന്‍ തയ്യാറായ് അവളും അലമുറയിട്ട് കരയുമ്പോള്‍..
”പ്രതീക്ഷയുടെ അവസാന കണികയും അവസാന കണികയും അസ്ഥമിച്ച ആ നിമിഷം ‘അവര്‍ കേട്ടു…ഹാഗാറെ ബാലന്‍റെ നിലവിളി ഞാന്‍ കേട്ടിരിക്കുന്നു എന്ന സ്വാന്തന സ്വരം….അവര്‍ കണ്ടു മരുഭുമിയില്‍ തങ്ങള്‍ക്കായ് പൊട്ടിയൊഴുകുന്ന ഒരു നീരുറവ…..”

പ്രതീക്ഷിച്ചവര്‍ കൈ വിട്ടിട്ടുണ്ടാവാം…പ്രതീക്ഷകള്‍ അസ്ഥമിച്ചിട്ടുണ്ടാവാം… എന്നാല്‍ ദൈവ പ്രവര്‍ത്തികള്‍ ഇന്നും അവസാനിച്ചിട്ടില്ല
ലോകവും മനസ്സും ഒരുപോലെ സര്‍വ്വതും അവസാനിച്ചു എന്ന് പറഞ്ഞു തുടങ്ങുന്ന ആ നിമിഷം…ദൈവം തന്‍റെ പ്രവര്‍ത്തികള്‍ ആരംഭിച്ച് തുടങ്ങും

Download ShalomBeats Radio 

Android App  | IOS App 

 

You might also like
Comments
Loading...