യുഎഇയില്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും

0 961

അബുദാബി: മലയാളികളടക്കമുള്ള പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത. യുഎഇയില്‍ ഉടന്‍ പൊതുമാപ്പ് പ്രഖ്യാപിക്കും. അനധികൃതമായി രാജ്യത്തു കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യകാര്‍ക്ക് തീരുമാനം ഗുണം ചെയ്യും. വിസ നിയമങ്ങളില്‍ അയവുവരുത്തിയ സര്‍ക്കാര്‍ തീരുമാനത്തിനു പിന്നാലെയാണ് പൊതുമാപ്പ് പ്രഖ്യാപിക്കാന്‍ യുഎഇ ഒരുങ്ങുന്നത്.രാജ്യത്ത് അനധികൃതമായി കഴിയുന്ന വിദേശികള്‍ക്ക് ന്യായമായ പിഴ ഒടുക്കി നിയമാനുസൃതം യു.എ.ഇയിൽ തുടരാനോ അതല്ലെങ്കിൽ സ്വമേധയാ രാജ്യം വിട്ടുപോകുവാനോ ഉള്ള അവസരം നൽകുമെന്ന്​ഫെഡറൽ അതോറിറ്റി ഫോർ ​ഐഎഡൻറിറ്റി ആൻറ്​ സിറ്റിസൺഷിപ്പ് ചെയർമാൻ അലി മുഹമ്മദ്​ ബിൻ ഹമ്മാദ് അൽ ശാംസി പറഞ്ഞു. അനധികൃതമായി താമസിച്ചതിനുള്ള പിഴയോ മറ്റു​ നിയമനടപടികളോ ഇവർക്ക്​ നേരിടേണ്ടിവരില്ല. ഏതാനും
ആഴ്​ചകൾക്കുള്ളിൽ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. പദവി ശരിയാക്കൂ സ്വയം സംരക്ഷിക്കൂ എന്ന പേരിലായിരിക്കും പൊതുമാപ്പ്​ നടപ്പാക്കുക. 2013 ൽ രണ്ട്​ മാസം നീണ്ട പൊതുമാപ്പ്​ പൊതുമാപ്പ്​ കാലയളവില്‍  62,000 പേര്‍ അആനുകൂല്യം പ്രയോജനപ്പെടുത്തിയിരുന്നു​.പൊതുമാപ്പ്​​ സംബന്ധിച്ച സംശയങ്ങൾ പരിഹരിക്കാൻ ടോൾ ഫ്രീ ടെലിഫോൺ നമ്പർ ഏർപ്പെടുത്തുമെന്ന്​ വിദേശകാര്യ വകുപ്പ്​ ആക്ടിങ്​ ഡയറക്ടർ ബ്രിഗേഡിയർ സയിദ്റാകാൻ അൽ റാശ്ദി പറഞ്ഞു.  ഈ അവസരം ഉപയോഗിക്കാതെ നിയമലംഘനം നടത്തുന്നവർക്ക്​ കടുത്ത നിയമനടപടികളും പിഴയും നേരിടേണ്ടിവരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

You might also like
Comments
Loading...