സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക

0 1,239

ഇന്ന് ജൂണ്‍ 26, ലോക ലഹരി വിരുദ്ധ ദിനം. സമൂഹത്തിനെ നാശത്തിലേക്ക് നയിക്കുന്ന ലഹരിയെ ജീവിതത്തില്‍ നിന്നും തുടച്ചുനീക്കുക എന്ന സന്ദേശത്തോടെ ലോകരാജ്യങ്ങള്‍ ഇന്ന് ലഹരി വിരുദ്ധ ദിനം ആചരിക്കും.  സമൂഹത്തെ നശിപ്പിക്കുന്ന ലഹരിയെന്ന വൻ വിപത്തിനെതിരെ രാജ്യാന്തര സമൂഹത്തെ ഉണർത്തുകയെന്ന ലക്ഷ്യവുമായാണ് ഐക്യരാഷ്ട്ര സംഘടന 1987 മുതൽ ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനമായി ആചരിച്ചു വരുന്നത്.

യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതല്‍ ലഹരി പദാര്‍ത്ഥങ്ങള്‍ക്കും മയക്കുമരുന്നുകള്‍ക്കും അടിമകളാകുന്നത്. ലോകമെമ്പാടും ലഹരിക്കെതിരെ നിരവധി പ്രതിഷേധങ്ങളും ബോധവല്‍ക്കരണങ്ങളും നടത്തുമ്പോഴും ആളുകള്‍ക്കിടയിലെ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. മയക്കു മരുന്നുകള്‍ നമ്മളെ കാര്‍ന്നുതിന്നുകൊണ്ടിരിക്കുമ്പോള്‍ പുനര്‍വിചിന്തനത്തിനുള്ള സമയമായെന്ന് ഓര്‍മ്മപ്പെടുത്തുന്നു ഈ ദിനം.

Download ShalomBeats Radio 

Android App  | IOS App 

വെറുതേ ഒരു ദിനാചരണം എന്നതിനപ്പുറത്തേക്ക് ലഹരിക്ക് അടിമപ്പെട്ടവരെ അതില്‍ നിന്നും രക്ഷിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും പുതിയ തലമുറ അതിലകപ്പെടാതിരിക്കാനും നാം ഓരോരുത്തരും ശ്രമിക്കേണ്ടതുണ്ട്.
ക്യാമ്പസുകളേയും സ്‌കൂളുകളേയും കേന്ദ്രീകരിച്ചാണ് ലഹരി വസ്തുക്കളുടെ വില്‍പ്പന കൂടുതലായും നടക്കുന്നത്. മയക്ക് മരുന്ന് ഉപയോഗത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമ്പോഴും വിദ്യാലയങ്ങളിലെ മയക്കുമരുന്ന് ഉപയോഗം ഓരോ വര്‍ഷവും കൂടി വരുന്നതായാണ് കണക്കുകള്‍.

ലഹരി വസ്തുക്കളില്‍ നിന്നും പൂര്‍ണ്ണമായും രക്ഷനേടാന്‍ ബോധവത്കരണം മാത്രം പോര, ലഹരി പദാര്‍ത്ഥം ഉപയോഗിക്കില്ല എന്ന് ഓരോ വ്യക്തിയും ഉറച്ച് തീരുമാനമെടുക്കുകയും പ്രവര്‍ത്തിക്കുകയും വേണം, എങ്കില്‍ മാത്രമേ മാനവരാശിയുടെ നല്ല ഒരു നാളെ നമുക്ക് വാര്‍ത്തെടുക്കാന്‍ സാധിക്കുകയുള്ളു

You might also like
Comments
Loading...