ദൈവസാന്നിദ്ധ്യത്തിനായി ആഗ്രഹിക്കുക റവ. സി. സി തോമസ്

വാര്‍ത്ത: ചര്‍ച്ച് ഓഫ് ഗോഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ്

0 1,304

മുളക്കുഴ: ദൈവസാന്നിദ്ധ്യം ജീവിതത്തില്‍ ഏതു സമയത്തും അനുഭവിക്കുന്നതിന് ആഗ്രഹമുള്ളവരായിരിക്കണം ഒരോ ക്രിസ്തീയ വിശ്വാസിയും എന്ന് റവ. സി. സി തോമസ് പ്രബോധിപ്പിച്ചു. ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരള സ്‌റ്റേറ്റിലെ ശുശ്രുഷകര്‍ക്കായി ആരംഭിച്ച പാസ്‌റ്റേഴ്‌സ് എന്റിച്ച്‌മെന്റ് കോഴ്‌സിന്റെ രണ്ടാം ബാച്ചിലെ ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദൈവസാന്നിദ്ധ്യം നഷ്ടപ്പെട്ടാല്‍ പാപത്തെക്കുറിച്ചുള്ള ബോധ്യമാണ് നഷ്ടപ്പെടുന്നത്. ദാവിദ് പാപം ചെയ്തപ്പോള്‍ ദൈവസാന്നിദ്ധ്യം നഷ്ടപ്പെട്ടു, അതുകൊണ്ടാണ് അവന്റെ പാപത്തെക്കുറിച്ച് ബോധം വരുത്തുവാന്‍ ദൈവം നാഥാനെ അയക്കുന്നത്. പരിശുദ്ധാത്മ നിറവിന്റെ ജീവിതം ഉള്ള ഒരു വ്യക്തിക്ക് മാത്രമെ ഭക്തി പൂര്‍ണമായ ക്രിസ്തീയ ജീവിതം നയിക്കുവാനാകു. ആയതിനാല്‍ ഏവരും പ്രതിദിന ജീവതത്തില്‍ പരിശുദ്ധാത്മാവിന്റെ സാന്നിദ്ധ്യത്തിനായി ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും വേണം എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാസ്റ്റേഴ്‌സിനായി രണ്ട് മാസത്തെ ക്ലാസ്സുകളാണ് ക്രമീകരിച്ചിരിക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെയുള്ള ദിവസങ്ങളില്‍ പകലും വൈകുന്നേരവും ക്ലാസ്സുകള്‍ നടക്കുന്നു.
മുളക്കുഴ മൗണ്ട് സയോണ്‍ സെമിനാരി പ്രിന്‍സിപ്പാല്‍ റവ. ഡോ. ഷിബു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ സാം. റ്റി. ജോര്‍ജിന്റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ പാസ്റ്റര്‍മാരായ വൈ. റെജി (അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ്), ജെ. ജോസഫ് (സ്റ്റേറ്റ് കൗണ്‍സില്‍ സെക്രട്ടറി), എ. റ്റി ജോസഫ് (വൈപിഇ പ്രസിഡന്റെ), വിനോദ് ജേക്കബ് (യുപിജി ഡയറക്ടര്‍), ക്രിസ്റ്റഫര്‍. റ്റി. രാജു (ക്രെഡന്‍ഷ്യല്‍ ബോര്‍ഡ് ഡയറക്ടര്‍), ജോണ്‍ ജോസഫ് (മലാബാര്‍ സോണല്‍ ഡയറക്ടര്‍), ജോണ്‍സന്‍ ജോര്‍ജ് (നോര്‍ത്ത് മലബാര്‍ സോണല്‍ ഡയറക്ടര്‍), സാകുട്ടി മാത്യു (മീഡിയാ ഡയറക്ടര്‍), സജി ചാക്കോ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍ ജോയി. എ ചാക്കോ പ്രാര്‍ത്ഥിച്ച് യോഗം അവസാനിപ്പിച്ചു.

You might also like
Comments
Loading...