സ്കൂൾ കുട്ടികൾക്ക് സ്വാന്തനമായി കെ റ്റി എം സി സി രണ്ടാം ഘട്ട സഹായവും എത്തിച്ചു

0 1,086

കുവൈറ്റ് : ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഞ്ചീവമായിരുന്ന കെ റ്റി എം സി സി അദ്ധ്യക്ഷൻ ജോൺ മാത്യുവും സഹപ്രവർത്തകരും, നാട്ടുകാരുടെയും കുട്ടികളുടെയും കൂട്ടുകാരായി മാറി. കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളായ ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ ചെങ്ങന്നൂർ, ആറന്മുള, പാണ്ടനാട്, മങ്കൊമ്പ്, തലവടി തുടങ്ങിയ സ്ഥലകളിലെ കുട്ടികൾക്ക് ആവശ്യമായ സഹായം എത്തിച്ചു. യൂണിഫോം ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ, പാത്രങ്ങൾ, പായ തുടങ്ങിയ പല ആവശ്യങ്ങളും നേരിട്ടറിഞ്ഞ് സഹായിക്കുവാനും സ്കൂളിൽ പോകാൻ മടിക്കുന്ന കുട്ടികൾക്ക് കൗൺസിലിംഗിന് വേണ്ട ക്രമീകരണങ്ങളും നൽകുവാനും ടീമിന് സാധിച്ചു.
കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ ( കെ റ്റി എം സി സി ) പത്തുലക്ഷം രൂപ മലയാള മനോരമ യിലൂടെ നൽകിയാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടക്കം കുറിച്ചത്. രണ്ടാം ഘട്ട പ്രവർത്തനങ്ങൾക്ക് ജോൺ മാത്യു, പി സാം ഏബ്രഹാം, ഷാജി ചെറിയാൻ ജോൺ തുടങ്ങിയവർ നേതൃത്വം നൽകി.നാഷണൽ ഇവാഞ്ചലിക്കൽ ചർച്ച് ചെയർമാൻ റവ. ഇമ്മാനുവേൽ ശരീബ് ഉൾപ്പെടെ ധാരാളം പേർ ഈ പ്രവർത്തനത്തിൽ പങ്കാളികളായതായി കൺവീനർ എം പി.ജോസഫ് അറിയിച്ചു.
സെക്രട്ടറി എം വി വർഗീസ്സും, ട്രഷറാർ അജേഷ് മാത്യുവും സഹകരിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തി.

You might also like
Comments
Loading...