ലേഖനം | നമുക്കും കുമ്പസാരക്കൂടോ ? | ഷാജി ആലുവിള

0 2,639

പാപം ഏറ്റു പറയുന്നതിനാണ് കുമ്പസാരം എന്നു പറയുന്നത്. മല യാളത്തിൽ കുമ്പസാരം എന്ന പദത്തിന് ആധുനിക പ്രയോഗത്തിൽ confession of sins, അനുതാപതോടെയുള്ള കുറ്റസമ്മതം,ഏറ്റു പറച്ചിൽ എന്നൊക്കെ അർത്ഥമുണ്ട്.ഒരു ക്രിസ്ത്യാനി മാമോദീസക്കു ശേഷം ചെയ്ത പാപങ്ങളെ മോചിപ്പിക്കുന്ന പ്രവർത്തിയാണ് കുമ്പസാരം എന്ന്‌ ഒരു മലങ്കര മല്പാൻ പറഞ്ഞിട്ടുണ്ട്
ദൈവത്തോട് പാപം ഏറ്റു പറയുന്നത് പാപമോചനത്തിന് അനുപേക്ഷണീയമാണ്. പഴയ നിയമ ചരിത്രത്തിൽ ശപഥാർത്തിത വസ്തുക്കൾ ഒളിച്ചു വച്ച അഖാനോട് യോശുവ പറഞ്ഞു. ദൈവത്തോട് നിന്റെ പാപത്തെ ഏറ്റു പറയുക (7:19) ദാവീദ് പറഞ്ഞു ഞാൻ എന്റെ ലംഘനങ്ങളെ ദൈവത്തോട് ഏറ്റുപറഞ്ഞു അപ്പോൾ എന്റെ പാപത്തിന്റെ കുറ്റങ്ങളെ ക്ഷമിച്ചു തന്നു.മോശയുടെ നിയമാവലിയിൽ പുരോഹിതൻ ഒരുവന്റെ പാപത്തിനുവേണ്ടി , പാപം നിമിത്തം പ്രായശ്ചിത്തം കഴിക്കേണം എന്ന്‌ കാണുന്നു.ഒരു സമൂഹത്തിന്റെ പൊതുവായ പാപത്തിനായി പുരോഹിതൻ നടത്തുന്ന പാപ പരിഹാരയാഗത്തെപ്പറ്റി ലേവ്യപുസ്തകം 16 ആം അധ്യായത്തിൽ വ്യക്തമായി രേഖ പെടുത്തിയിരിക്കുന്നു. സമൂഹത്തിന്റെ പാപങ്ങൾക്കായി എസ്രാ ദൈവാ ലയത്തിന് മുൻപിൽ വീണു കിടന്ന് കാരയുന്നതായി എസ്രാ :5 : 1 ൽ കാണുന്നു.
ഒരു ക്രിസ്ത്യാനി ദൈവത്തോട് അനുതാപിക്കണം , പാപങ്ങൾ ഏറ്റു പറയണം എന്നു എല്ലാ ക്രിസ്താവ സഭകളും പഠിപ്പിക്കുന്നു.എന്നാൽ പുരോഹിതന്റെ മുൻപാകെ കുമ്പസാരം നടത്തണമെന്ന് യാക്കോബായ ..ഓർത്തഡോക്സ്‌..കത്തോലിക്കാ സഭകൾ മാത്രമേ പടിപ്പിക്കുന്നുള്ളൂ.പ്രത്യേകമായി നൽകപ്പെടുന്ന പാപ മോചന അധികാരം ഉള്ള ഒരു മനുഷ്യനോട് പാപങ്ങൾ ഏറ്റു പറയണം എന്ന് പുതിയ നിയമത്തിൽ ഒരിടത്തും പറയുന്നില്ല.എന്നാൽ യാക്കോബാ ..കത്തോലിക്കാ സഭകൾ പുരാതന കാലം മുതൽക്കേ അങ്ങനെ പഠിപ്പിച്ചു വരുന്നു. അവർ കുമ്പസാരം ഒരു കൂദാശയായി നിർവ്വഹിച്ചു.പീഢിത മനസർക്ക് സമാശ്വാസം നൽകുവൻ രഹസ്യ കുമ്പസാരത്തിനു കഴിയും എന്ന മനഃശാസ്ത്രപരമായ ചിന്ത മാർട്ടിൻ ലൂഥറിനെയും ഭരിച്ചിരുന്നു. ഇന്നും ഈ ഇതര സഭകളിൽ പഴയ നിയമ കാലം പോലെ കുമ്പസാരവും കുമ്പസാരകൂടും അഥവാ കുമ്പസാര കൂട്ടിൽ ഇരിക്കുന്ന പുരോഹിതനോട് പുറത്തു നിൽക്കുന്ന പാപി തന്റെ രഹസ്യ പാപങ്ങളെ ഏറ്റു പറയുന്ന നടപടി നടത്തി പ്പോരുന്നു.ചെയ്തു പോയ പാപത്തിന്റെ കറ അനുതാപത്തോടെ പുരോഹിതനോട് ഏറ്റു പറയുമ്പോൾ ആ തെറ്റുകൾ വെച്ചു വിലപേശി കാമാർത്തി തീർക്കുന്ന പുരോഹിതൻമാരും,തിരുവസ്ത്രത്തിന്റെ മറവിൽ ബിഷപ്പുമാരും ആധാർമികത പ്രവർത്തിക്കുന്നവർ ആയിപ്പോയി എന്നുള്ളത് ലക്ജകരം അത്രേ. മറ്റു സമൂഹത്തിലും കുറവൊന്നും അല്ല ഇതൊന്നും എന്നു ഊർക്കുന്നതും നല്ലതാണ്‌.യഥാർത്ഥമായ അനുതപവും, സമർപ്പണവും കഴിഞ്ഞകാലത്തിൽ
നിന്ന് വിഭന്നാമയ സദ് ജീവിതം നയിക്കാനുള്ള ഉറച്ച തീരുമാനവും ഇല്ല എങ്കിൽ ഈ കുമ്പസാരമൊക്കെ വ്യർത്ഥമാണ്. പാശ്ചാത്യരുടെ ഇടയിൽ കുമ്പസാരത്തിന്റെ പ്രാധാന്യത കുറഞ്ഞു വരുമ്പോൾ പെന്തക്കോസ്തുകാരുടെ ഇടയിൽ ഇത് പെരുകി തുടങ്ങിയോ എന്ന്‌ ചിന്തിക്കേണ്ടിയിരിക്കുന്നു.ഉത്പന്നം വിറ്റഴിക്കാൻ സഹായിക്കുന്ന പരസ്യങ്ങളേ പോലെ തീപ്പൊരി പ്രസംഗങ്ങൾ നടത്തി തട്ടിപ്പുകൾ നടത്തുന്ന ചില ആധുനിക ഉണർവ്വ് പ്രാസംഗികരുടെ ഇടയിൽ കുമ്പസാരകൂടുകൾ ധാരളം പ്രവർത്തിക്കുന്നതായി കാണുന്നു. ഒരു കാലത്തു ക്രൈസ്തവ വിശ്വാസിക്ക് ദൈവവുമായി നേരിട്ടു ബന്ധം സ്ഥാപിക്കുവാൻ കഴിയുമായിരുന്നില്ല.
മറിച്ഛ് സഭയുടെ മധ്യവർത്തിത്വം ദൈവവുമായുള്ള ബന്ധത്തിന് അനിവാര്യമായിരുന്നു.ദൈവീക സന്മാർഗം മനുഷ്യന് സ്വന്ത നിലക്ക് മനസിലാക്കാനാവില്ലന്നും പുരോഹിതന്മാരുടെ ഇടയാളത്വത്തിലൂടെ മാത്രമേ അതു
സാധ്യമാവൂ എന്നും വിശ്വസിപ്പിച്ചിരുന്നു.

മുൻ കാലങ്ങളിൽ ഈ കുമ്പസാരങ്ങൾ പരമ രഹസ്യമായി പുരോഹിതന്മാർ സൂക്ഷിച്ചിരുന്നു.പുരോഹിതന്മാരുടെ മുൻപിൽ ഉള്ള കുമ്പസാരം അതീവ രഹസ്യവും ചൂഷണം ചെയ്യപ്പെടാത്തതും ആയിരുന്നു .ഇന്ന് ലൗകീക സുഖത്തിനായി പലരും അതു ദുർ വിനയോഗം ചെയ്യുന്നത് ഖേദകരം തന്നെ.പെന്തകോസ്ത് സമൂഹത്തിൽ നടനമാടുന്ന ഒരു പ്രവണതയാണ് പ്രവാചകൻ മാരുടെ മുൻപിൽ പോയിരുന്നു കുമ്പസാരം നടത്തുന്നത്.
ചെയ്യ്തു പോയ തെറ്റിന്റെ കുറ്റബോധവും ,പാപഭാരവും,കുടുംബജീവിതത്തിൽ അനുഭവിക്കുന്ന വിഷമങ്ങളും മനസിൽ തിങ്ങി നിൽക്കുമ്പോൾ ആണ് പ്രവാചകന്റെ അടുത്ത് ചെന്ന് എല്ലാം ഏറ്റുപറഞ്ഞു ഭാവിജീവിതത്തെ പറ്റി ആരായുകയും ചെയ്യുന്നു.ഈ പ്രവാചകന്മാരുടെ മുൻപിൽ എല്ലാം തുറന്നുപറയുമ്പോൾ നാം അറിയാതെ വഞ്ചിക്കപ്പെട്ടു എന്നും വരാം.ഇതിലൂടെ വൻ തട്ടിപ്പു നടത്തുന്ന പ്രവാചകരും ഉണ്ട്.വിവിധ നിലയിലുള്ള രീതികൾ ഉപയോഗിച്ച് വിശദ വിവരങ്ങൾ ഈ പ്രാർത്ഥിക്കാൻ ചെല്ലുന്നവരെ കുറിച്ച് ശേഖരിച്ച് തിരിച്ചു പറയുന്നതിലൂടെ പ്രവാച കന്റെ പദ്ധതി വിജയിക്കുന്നു. അറിഞ്ഞ വിവരങ്ങൾ ആലോചന ആയി പറഞ്ഞു മനസിനെ വശീകരിക്കയും നാം അറിയാതെ പ്രവചരുടെ മുൻപിൽ നമ്മുടെ വിഷമതകൾ ഏറ്റു പറയുകയും ചെയ്യും.ഇതിൽ പ്രവാചകന്റെ സൂത്ര പണി വിജയിക്കുകയും അങ്ങനെ കിട്ടുന്ന സംഭവനയുമായി താൻ സ്ഥലം വിടുകയും ചെയ്യുന്നു.പിന്നീട് സാമ്പത്തിക ചൂഷണവും നിലവാരം വിട്ട് ഇടപെടുകയും ചെയ്യുന്നു.മാത്രമല്ല മറ്റുള്ള പ്രസംഗ വേദികളിൽ ജനത്തിന്റെ മനം കവരാൻ ആ സംഭവങ്ങൾ പെരുപ്പിച്ചു വിളമ്പുകയും ചെയ്യും.ഒരിക്കൽ ഈ കുമ്പസാരകൂട്ടിൽ കയറിയ അനേകർക്ക് അതു പൊല്ലാപ്പ് ആയി തീർന്ന ചരിത്രം നിലനിൽക്കെ തന്നെ നമ്മുടെ ജനം പടിക്കുന്നതുമില്ല.ദുർബല മനസുള്ള ആൾക്കാരുടെ കുടുംബ ജീവത്തിൽപോലും വിള്ളൽ വീഴ്ത്താൻ ഈ കുമ്പസാരങ്ങൾ ഇടയാക്കിയിട്ടുണ്ട്.
മനസിലാക്കുക പ്രവാചകന്മാർ ദൈവാത്മാവിൽ ദൂത് പറയട്ടെ.കുടുംബത്തിന്റെ അന്തസിനെ മായിച്ചുകളയുന്ന പ്രവർത്തിക്കു ഇടം കൊടുക്കാതെ ദൈവത്തോട് നാം കുമ്പസാരം നടത്തിയാൽ നമ്മളും ദൈവവും മാത്രം ആ വിവരങ്ങൾ അറിയുന്നുള്ളൂ.മനുഷ്യനോട് ഏറ്റു പറയേണ്ടത് മനുഷ്യനോടും ഏറ്റു പറയേണ്ടത് ആവശ്യമാണ്.പല സഭകളിലും ഭവനങ്ങളിലും വരുന്ന ചില പ്രവാചകർ തീപ്പൊരി വാരി വിതറി പോകുമ്പോൾ വിശ്വാസികളുടെ ഐക്യതയും സ്നേഹവും തകർത്ത് കളയുന്നു.ഇങ്ങനെ യുള്ളവർ യഥാർത്ഥ ശുശ്രൂഷകരുടെ നിലവാരം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഒരു ദൈവ പൈതലിന് പെട്ടന്നുണ്ടാകുന്ന വിപത്തുകളെ, ദൈവ നിശ്ചയം എന്നു കരുതി സമാധാനിക്കുന്നതിൽ ഹൃദയത്തിന് ശാന്തിയുണ്ട്. ഭൂതകാലത്തിൽ തിക്താനുഭവങ്ങൾ മറന്നുകളായതെ വീണ്ടും അവയെ കുറിച്ചോർത്തും വ്യാസനിച്ചും ഇപ്പോഴത്തെ നമ്മുടെ വിലയേറിയ സമയം നഷ്ടം ആക്കരുത്.നമുക്ക് വേണ്ടി യുള്ള മഹാ പുരോഹിതൻ കർത്താവായ യേശുക്രിസ്തു മാത്രമാണ്. താൻ മാത്രം നമുക്കായി മധ്യസ്ഥ ദൈവത്തോട് അണക്കുന്നു. നമ്മെ നാം അറിയുന്നപോലെ മറ്റൊരു പ്രവാചകനും അറിയുന്നില്ല.നാം ഏറ്റുപറയുകയും പാപങ്ങൾ ഉപേക്ഷിക്കുകയും ചെയ്താൽ അതാണ് യഥാർത്ത കുമ്പസാരം.
വ്യക്തി പരമായ ആത്മീക വികസനത്തിന് ഓരോ വ്യക്തിയും പരിശ്രമിക്കണം. മറ്റൊരാളിന്റെ വീഴ്ച്ചയിലോ പരാജയത്തിലോ നമ്മൾ ഊറ്റം കൊള്ളാരുത്. ആരും വീഴാതെ നിൽകട്ടെ,നിൽക്കുന്നു എന്നു തോന്നുന്നവർ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.നമ്മുടെ ജീവിതത്തിൽ ആത്മീയതക്കു വലിയ പ്രാധാന്യം ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കരുത്.അതാണ് നമുക്ക് പ്രചോദനം നൽകുന്നത്. അതു നമ്മെ നിരന്തരം ചലിപ്പിച്ചുകൊണ്ടിരിക്കും…കുമ്പസാരം ദൈവത്തോട് മാത്രം ആകട്ടെ…പ്രവാച കനേക്കാൾ…പുരോഹിതരേക്കാൾ..വലിയ ഒരു സ്രേഷ്ട മഹാപുരോഹിതൻ നമുക്ക് ഉണ്ട് എന്ന് ഓർക്കുക…ആ ക്രിസ്തുവിനോട് മാത്രം ആകട്ടെ നമ്മുടെ കുമ്പസാരം..!!

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...