യു പി ഫ് അയർലൻഡ്‌ & നോർത്തേൻ കൺവെൻഷന് അനുഗ്രഹ സമാപ്തി!

0 1,235

ഡബ്ലിൻ സിറ്റി: യുണൈറ്റഡ്‌ പെന്തെക്കോസ്ത്‌ അയർലൻഡ്‌ & നോർത്തേൻ അയർലൻഡ് 2018 ഫാമിലി കോൺഫറൻസും കൺവെൻഷനും ഞായറാഴ്ച നടന്ന സംയുക്ത ആരാധനയോടെ അവസാനിച്ചു! ” ക്രിസ്തുവിൽ വേരൂന്നി തലമുറകളിലൂടെ പണിയപ്പെടുന്ന സഭ” എന്ന വിഷയത്തിൽ പാസ്റ്റർ ബെനിസൺ മത്തായി, പാസ്റ്റർ സിബി തോമസ്‌ വിശ്വാസി സമൂഹത്തെ ദൈവവചനത്തിൽ നിന്നും ശക്തമായി ഉത്ബോധിച്ചു! മാതൃകാ കുടുംബജീവിതം സഭയ്ക്കും സമൂഹത്തിനും പ്രയോജനമുള്ള പുത്തൻ തലമുറയെ വാർത്തെടുക്കുംബോൾ മൂല്യശോഷണമില്ലാതെ സഭ തലമുറകളിലൂടെ കൈമാറപ്പെടും എന്ന് പാസ്റ്റർ ബെനിസൺ മത്തായി വിവിധ ഉദാഹരണങ്ങളിലൂടെ ദൈവവചനത്തിൽ നിന്നും പ്രസ്താവിച്ചു. സാഹചര്യങ്ങളുടെ സമ്മർദ്ധങ്ങൾ വേർപെട്ട വിശ്വാസജീവിതം സമൂഹമധ്യേ ചോദ്യം ചെയ്യപ്പെടുംബോൾ ആത്മധൈര്യത്തോടെ ക്രിസ്തുവിനായ്‌ നിലനിൽകപാസ്റ്റർ സിബി തോമസ് വിവിധ സെഷനുകളിൽ പ്രത്യേകിച്ച്‌ യുവജനങ്ങൾക്കായ്‌ ക്രമീകരിക്കപ്പെട്ട മീറ്റിങ്ങുകളിൽ വളരെ ശക്തമായി പ്രസംഗിച്ചു.

അയർലൻഡിലേയും നോർത്തേൻ അയർലൻഡിലേയും ഉപദേശ ഐക്യമുള്ള മുഖ്യധാര പെന്തക്കോസ്തു സഭകളിലെ വിശ്വാസികൾ ഒരുമിച്ച്‌ ഒരുകുടക്കീഴിൽ ദൈവസന്നിധിയിൽ ഇദംപ്രധമമായി ഒത്തുചേർന്നത്‌ തിരുവെഴുത്തുകളിലെ സാഹോദര്യസ്നേഹത്തിനും ഐക്യതയ്ക്കും വിശ്വാസിസമൂഹത്തിന്റെ പ്രദിബധതയുടെ മകുടോദാഹരണമായി തെളിയിക്കപ്പെട്ടു.

Download ShalomBeats Radio 

Android App  | IOS App 

ശനിയാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ പുതിയ എക്സിക്കുട്ടിവ്‌ കൗൻസിലിനെ തിരഞ്ഞെടുക്കുകയുണ്ടായി. പ്രസിഡന്റ്‌ പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്‌ (IPC Shalom prayer fellowship, Port laoise ), വൈസ്‌ പ്രസിഡന്റ് പാസ്റ്റർ ജെയ്ക്കബ്‌ ജോർജ്ജ്‌ ( എലീം പെന്തക്കോസ്ത് ചർച്ച് ബെൽഫാസ്റ്റ് ), വൈസ്‌ പ്രസിഡന്റ് പാസ്റ്റർ സ്റ്റാൻലി ജോസ്‌
( എ ജി ചർച്ച് , കോർക്ക്), സെക്രട്ടറി ബ്രദർ ഷാൻ മാത്യു‌ (IPA, Dublin), ജോയിന്റ്‌ സെക്രട്ടറി ബ്രദർ ബൈജു ജോർജ്ജ്‌ IPA, Dublin), ട്രഷറർ ബ്രദർ സാൻജോ ബാബു (IGM, Dublin), യൂത്ത്‌ ലീഡർ ബ്രദർ ദീപക്‌ വിൽസൻ(IPA, Dublin), കൊയർ ലീഡേർസ്‌ ബ്രദർ ഗ്ലാഡ്സൻ (IPC Dublin), ഇവ . ജാക്സൺ പള്ളിപ്പാട്‌ (IPC Dublin) തുടങ്ങിയവർ പ്രതിഞ്ജാബധരായി ചുമതലകൾ ഏറ്റെടുത്തു.

You might also like
Comments
Loading...