പത്ര ധർമ്മം; പവിത്രമായ കർമ്മം. പരിശ്രമമോ സുവാർത്തയ്‌ക്കായി | എഡിറ്റോറിയൽ |

എബിൻ ഏബ്രഹാം കായപ്പുറത്ത്

0 4,964

പ്രിയമുള്ളവരേ, ഇന്ന് പത്രമാധ്യമങ്ങൾ നമ്മുടെ ജീവിതത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ലെന്ന് ഞാൻ പറയാതെ തന്നെ നമ്മുക്ക് എല്ലാവർക്കും അറിയാം. എന്നാൽ നമ്മൾ; ഇതിന്റെ പിന്നിലെ ചരിത്രം അറിയാൻ എപ്പോഴെങ്കിലും ശ്രമിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇതാ, നമ്മുക്ക് ഒന്ന് ചരിത്രത്തിലേക്ക് എത്തിനോക്കാം;

ഇന്ന് (16-11-2018) ദേശീയ പത്രദിനം

Download ShalomBeats Radio 

Android App  | IOS App 

നാഷണല്‍ പ്രസ് കൌണ്‍സില്‍ രൂപീകരിച്ചതിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനാണ് നവംബര്‍ 16 ദേശീയ പത്രദിനമായി ആചരിക്കുന്നത്.കൊല്‍ക്കത്തയില്‍‌ നിന്നും ആരംഭിച്ച ബംഗാള്‍ ഗസറ്റിലൂടെയാണ് ഇന്ത്യന്‍ പത്ര ചരിത്രത്തിന്‍റെ തുടക്കം. അടിയന്തരാവസ്ഥക്കാലത്ത് പത്രങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന് കരിനിഴല്‍ വീഴ്ത്തിയെന്ന ആക്ഷേപം മായാതെ കിടക്കുന്നത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ദിവസം രൂപീകരിച്ചത്.

വാർത്തകളുടെ ശേഖരണത്തിലൂടെയും, പ്രസിദ്ധീകരണത്തിലൂടെയാണ്‌ പത്രപ്രവർത്തനത്തിന്റെ ആദ്യകാല ചരിത്രം ആരംഭിക്കുന്നത്‌. പതിനേഴാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ വെച്ചാണ് ആദ്യമായി വാർത്താ പത്രം വിതരണം ചെയ്‌തത്‌. ദ്വൈവാരികയായിട്ടായിരുന്നു ആദ്യ പ്രസിദ്ധീകരണം. ” ദി ഡയലി കോറന്റ്‌ ” എന്ന പേരിൽ പിന്നീട്‌ അറിയപ്പെട്ട പത്രമായിരുന്നു അത്‌. 1690 ൽ അമേരിക്കയിലും പത്ര പ്രസിദ്ധീകരണമാരംഭിക്കുകയും പിന്നീട് അന്ന് മുതൽ ഇന്നുവരെയുള്ള കാലഘട്ടത്തിൽ അമേരിക്കൻ പത്രമെല്ലാം ബ്രിട്ടീഷ്‌ വിരുദ്ധമായ നിലപാടാണ്‌ സ്വീകരിച്ചിരുന്നത്‌. 1800 ആയപ്പോഴേക്കും നൂറുക്കണക്കിന്‌ പത്രങ്ങൾ അമേരിക്കയിലുണ്ടായി.
പിന്നെ, കുറെ പത്രങ്ങൾ അങ്ങോട്ട് വളർച്ചയുടെ പടവുകൾ താണ്ടി.
1920 മുതൽക്കാണ്‌ ആധുനിക പത്രപ്രവർത്തനത്തിന്റെ ആരംഭം കുറിക്കുന്നത്‌. ജനാധിപത്യത്തിൽ പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ പ്രമുഖ അമേരിക്കൻ എഴുത്തുകാരനായ വാൾട്ടർ ലിപ്‌മാനും, തത്ത്വചിന്തകനായ ജോൺ ഡ്യൂയിയും തമ്മിൽ ഒരു വാദപ്രതിവാദം തന്നെ രൂപപ്പെട്ടിട്ടുണ്ട്‌. ഇവരുടെ വ്യത്യസ്‌ത വാദങ്ങളുടെ അടിസ്ഥാനത്തിൽ ഒരു രാജ്യത്തും, സമൂഹത്തിലും പത്രപ്രവർത്തനത്തിന്റെ പങ്കിനെ കുറിച്ച്‌ വിവിധ തത്ത്വചിന്തകൾ ഇന്നും തുടരുന്നു.

ഇനി നമ്മുടെ ഭാരതത്തിലെയും അതിനോടൊപ്പം കേരളത്തിലെ പത്രങ്ങളുടെ ചരിത്രം ഒന്ന് പരിശോധിക്കാം;

മലയാളം അച്ചടിയുടെയും മലയാളം ലിപി പരിഷ്കരണത്തിന്റെയും ഉപജ്ഞാതാവ് -ബെഞ്ചമിന്‍ ബെയ്‌ലി

ബെയ്‌ലിക്ക് ശേഷം മലയാളം ലിപി പരിഷ്കരണം സംബന്ധിച്ച ശ്രമം ഫലപ്രദമായി നടത്തിയത് – കണ്ടതില്‍ വറുഗീസ് മാപ്പിള (മലയാള മനോരമ).
അതുപോലെ തന്നെ മലയാള പത്രപ്രവർത്തനത്തിന് ബീജാവാപം നടത്തിയ പ്രതിഭധനായിരുന്നു ഹെർമൻ ഗുണ്ടർട്ട്.

ഭാരതത്തിലെ പ്രഥമ പത്രം – ബംഗാൾ ഗസ്റ്റ്,

മതേതരമായ ആദ്യ പത്രം – പശ്ചിമതാരക,

മലയാള പത്രപ്രവർത്തനത്തിന്റെ പിതാവ് – ചെങ്കുളത്തു കുഞ്ഞിരാമമേനോൻ

മലബാറിന്റെ ആദ്യത്തെ വൃത്താന്തപത്രം – കേരളപത്രിക,

ഭാഷയിലെ ദ്വിതീയ പത്രമായി അറിയപ്പെട്ടത് – പശ്ചിമോദയം,

അച്ചടിയന്ത്രം വഴി പുറത്ത് വന്ന
പ്രഥമ മലയാള പത്രം – ജ്ഞാനനിക്ഷേപം

കേരളത്തിലെ ആദ്യ മലയാള പത്രാധിപർ – കല്ലൂർ ഉമ്മൻ (പശ്ചിമാതാരക),

പത്രപ്രവർത്തന സംബന്ധിച്ച നാട് കടത്തിയ ഏക മലയാളി പത്രാധിപൻ – സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

ക്രിസ്തീയ വൈദികാരല്ലാത്തവർ ആരംഭിച്ച ആദ്യ പത്രം – പശ്ചിമാതാരക,

ഇന്ന് നിലവിലുള്ള പത്രത്തിൽ ഏറ്റവും പഴക്കം ഉള്ള ദീപിക പത്രത്തിന്റെ പ്രാരംഭ നാമം – നസ്രാണി ദീപിക

തൃശ്ശൂരിലുള്ള ഓട്ടോഡ്രൈവർമാർ പുറത്തിറക്കുന്ന പത്രം – ഡ്രൈവർ

ചരിത്രം ചികഞ്ഞു ശരിക്ക് പരിശോധിച്ചാൽ, ഇനിയും കാണാം പതിനായിരമഹാന്മാരായ വ്യക്തികളെയും അവരുടെ വിലയേറിയ സംഭാവനകളും.

ഇതുപോലെ തന്നെയാണ് ഇന്ന് ക്രൈസ്തവ മേഖലയിൽ പ്രവർത്തിക്കുന്ന പത്രങ്ങളും, അവയെ നയിക്കുന്ന ദൈവത്തിന്റെ വിലയേറിയ ശുശ്രുഷകൻമാരും.
ഒരുകാലത്ത്, ക്രൈസ്തവ പത്രം എന്ന സ്വപ്നംപേറി നടന്നപ്പോൾ, അവർ അനുഭവിച്ച കഷ്ടപ്പാടുകളും ത്യാഗങ്ങളും നാം കണ്ടില്ലെന്നു നടിക്കരുത്.
ഇന്ന് നമ്മുക്ക് ക്രൈസ്തവ വാർത്തകൾ പല രീതിയിലും, പല തരത്തിലും ലഭിക്കുന്നതിന് അവരുടെ പ്രയത്നം തെല്ലും ചെറുതല്ല. ഇന്ന് അല്ലെങ്കിൽ നാളെ അവരുടെ വേലയുടെ കൂലി, സ്വർഗ്ഗസ്ഥനായ തമ്പുരാൻ അവർക്ക് ധാരാളമായി നൽകട്ടെ. ഒരിക്കൽ കൂടി എന്റെ സഹപ്രവർത്തകരായ എല്ലാ പത്രാധിപരെയും അവരുടെ എല്ലാ പത്രങ്ങളെയും സർവ്വശക്തനായ ദൈവം ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ എന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു

You might also like
Comments
Loading...