ലേഖനം | “ക്രൈസ്തവ പീഡകരെ… ഞങ്ങൾക്കും കൊടി ഉണ്ട് . !!” | സുനിൽ മങ്ങാട്

0 1,710

രാഷ്ട്രീയ കൊടി പിടിച്ചു ക്രൈസ്തവരെ ഉപദ്രപിക്കുന്നത് ഒരു ഹരമായിമാറിയിരിക്കുകയാണ് ഇന്നത്തെ ലോകത്തിന് . അവരോടു സ്നേഹത്തിന്റെ ഭാഷയിൽ പറയുന്നു .. ” ഞങ്ങൾക്കും കൊടിയുണ്ട്.. പക്ഷെ പ്രതിഷേധകൊടിയല്ല സ്നേഹത്തിന്റയും സത്യത്തിന്റെയും നീതിയുടെയും വിജയ കൊടിയാണ് അത് ( സങ്കീ 60 : 4, ഉത്തമ 2 : 4 ). ക്രൈസ്തവർക്ക് നേരെ ഏതു രീതിയിൽ പീഡനം വന്നാലും പ്രതിഷേധത്തിന്റെ സ്വരം ലോകത്തു എങ്ങും കേൾക്കില്ല . എന്നാൽ എവിടെനിന്നും ഉപദ്രപം വന്നോ ആ സ്ഥലത്തു ഉയരത്തിൽ നിന്നും ദൈവത്താൽ മാർക്കു ചെയ്യപ്പെടും . അതാണ് ക്രൈസ്തവർ പ്രതിഷേധത്തിന്റ കൊടി ലോകത്തെങ്ങും ഉയർത്താത്തതു . ലോകത്തെ ഭയപ്പെട്ടിട്ടല്ല , ഞങ്ങൾ ആശ്രയിക്കുന്ന മാർഗം സ്നേഹത്തിന്റെ മാർഗമാണ് , ഞങ്ങൾ ഉയർത്തുന്ന കൊടി സ്നേഹത്തിന്റെ കൊടിയാണ് . ഇന്ന് കേരളത്തിലും തമിഴ് നാട്ടിലും ചെറിയ തോതിൽ ആക്രമണം നടന്നു കഴിഞ്ഞു . സാമൂഹ്യ മാധ്യമങ്ങളിൽ ആളുകൾ ആഘോഷമായി ആളുകൾ ആചരിച്ചു . ഞങ്ങൾ ചോദിക്കുന്നു സ്നേഹിതാ എന്തു നേടി ? എന്നാൽ പീഡനം അഴിച്ചുവിട്ടവരെല്ലാം വേദന അനുഭവിക്കുന്നതും ലോകം കണ്ടുകഴിഞ്ഞു . ഞങ്ങൾ പ്രതിഷേധിച്ചിട്ടല്ല. പ്രീയരെ ക്രിസ്തുവിന്റെ നാമം പ്രസംഗിച്ചതിന്റെ പേരിൽ സ്തേഫാനോസിനെ കൊല്ലുവാൻ ജനം അടുത്തപ്പോൾ ദൈവത്തിന്റെ വലതു ഭാഗത്തു നിൽക്കുന്ന യേശുവിനെ താൻ കാണുകയാണ് ( അപ്പൊ പ്രവ 7 :56 ) . ശത്രുക്കൾ സ്തേഫാനോസിനെ കൊല്ലുവാൻ അടുക്കുമ്പോൾ എഴുനേറ്റു നിൽക്കുന്ന യേശു ഇന്നും ആ കണ്ണുകളിലൂടെ സകലതും കാണുന്നു . ആക്രമണത്തിനും അനീതിക്കും പോകാതെ എല്ലാം രക്ഷകനായ യേശുവിൽ സമർപ്പിച്ചു ജീവിക്കുന്ന തന്റെ മക്കൾക്കുവേണ്ടി ഇന്നും ദൈവം പ്രവർത്തിക്കുന്നു . ക്രിസ്തുവിന്റെ നാമത്തിനു തടസം നിൽക്കുന്നവരെ ആ നാമം ഉയർത്തുവാൻ ദൈവം തിരഞ്ഞെടുക്കും . അങ്ങനെ തിരഞ്ഞെടുക്കുന്നവർ സകലതും ഉപേക്ഷിച്ച ദൈവത്തിനു വേണ്ടി ഇറങ്ങുന്നതും നാം ഇന്നും കാണുന്നു .

പ്രീയരെ നൂറ്റാണ്ടുകൾക്കു മുൻപ് തുടങ്ങിയതാണ് ലോകത്തിനു ഈ ആഘോഷം . ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരെ ലോകത്തിൽ നിന്നും ഉന്മൂലനം ചെയ്യാൻ ഇറങ്ങിയ ഒരു യഹൂദമത ഭക്തനുണ്ടായിരുന്നു . പേര് ശൗൽ . യഹൂദ മതത്തിലെ വെറുമൊരു ഭക്തനല്ല ശൗൽ . യഹൂദമതപ്രമാണങ്ങൾ നന്നായി ഗമാലിയേൽ എന്നാ പണ്ഡിതനിൽ നിന്നും അഭ്യസിച്ചു , മതത്തിലെ പരീശ വിഭാഗത്തിൽപ്പെട്ട ശക്തനായ പ്രവർത്തകനായിരുന്നു ശൗൽ ( ഫിലിപ്യ 2 : 17 ). ദാമസ്കോസിൽ ക്രൈസ്തവമാർഗ്ഗക്കാർ ആരെക്കിലും ഉണ്ടെങ്കിൽ അവരെ പിടിച്ചുകെട്ടി ശിക്ഷയ്ക്കായ് യെരൂശലേമിലേക്കു കൊണ്ടുവരുവാൻ യാത്ര ചെയ്യുന്ന വേളയിൽ , ഒരു വലിയ പ്രകാശം മിന്നി , ശൗൽ നിലത്തു വീണു . ഉന്നതനായ ദൈവത്തിന്റെ ശബ്ദം ശൗൽ അവിടെ കേട്ടു . മനുഷ്യരെയല്ല ദൈവത്തിന്റെ പുത്രനായ യേശുവിനെയാണ് താൻ ഉപദ്രപിക്കുന്നത് എന്നു മനസിലായി ( അപ്പൊ പ്രവ 9 ). യേശുവിന്റെ മാർഗ്ഗക്കാരെ അവസാനിപ്പിക്കുവാൻ യാത്ര തുടർന്ന ശൗൽ …തുടർന്നുള്ള ഭാഗങ്ങൾ വായിക്കുമ്പോൾ യേശുവിന്റെ നാമത്തിനുവേണ്ടി ആളുകളെ നേടുന്നത് കാണുവാൻ കഴിയും .
പ്രീയരെ രാഷ്ട്രീയകൊടി നമുക്കില്ല , ഉപദ്രപവും ആക്രമണവും നമുക്കില്ല , സ്നേഹത്തിന്റെ കൊടി പിടിച്ചുകൊണ്ടു ആക്രമണം ഇല്ലാത്ത ഒരു നാട്ടിൽ പാർക്കുവാൻ പ്രീയപ്പെട്ടവരെ ക്ഷണിക്കുകയാണ് . യേശു സ്നേഹമാണ് , കഷ്ടത ഇല്ലാത്ത കണ്ണുനീർ ഇല്ലാത്ത ഒരു നാട് നമുക്കുണ്ട് , ആ നാട്ടിൽ പാർക്കുവാൻ യേശു നമ്മുടെ ഹൃദയത്തിൽ ഉണ്ടാവണം . രാഷ്ട്രീയകൊടി ഉയർത്തി കൊലപാതകങ്ങളും അക്രമവും നടത്തുന്ന ഈ രീതി ഇവിടെ അവസാനിക്കണം . രക്ഷകനായ യേശു നൽകുന്ന സ്നേഹത്തിന്റെ കൊടി ഉയർത്തി, സത്യത്തിനു വേണ്ടി നിൽകാം …സ്നേഹിതാ.. യേശു നിന്നെ സ്നേഹിക്കുന്നു . .

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...