ഡോ. ഷിബു കെ. മാത്യു എജ്യൂക്കേഷൻ ഡയറക്ടർ

0 1,235

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് എജ്യൂക്കേഷൻ ഡയറക്ടറായി ഡോ. ഷിബു കെ. മാത്യു നിയമിതനായി. സഭാ കൗൺസിൽ എടുത്ത തീരുമാനം സ്റ്റേറ്റ് ഓവർസിയർ റവ. സി.സി. തോമസ് പ്രഖ്യാപിച്ചു. മുളക്കുഴ മൗണ്ട് സയോൺ ബൈബിൾ സെമിനാരി പ്രിൻസിപ്പലായി പ്രവർത്തിച്ചുവരികയായിരുന്നു.സെമിനാരിയുടെ രജിസ്ട്രാറായും ദീർഘ വർഷങ്ങൾ പ്രവർത്തിച്ചിട്ടുണ്ട്. തിരുവല്ല സിറ്റി ചർച്ചിന്റെ പാസ്റ്ററും കൂടിയാണ് ഇദ്ദേഹം. നിരവധി ടേമുകളിൽ സഭയുടെ സ്റ്റേറ്റ് കൗൺസിൽ മെമ്പർ ആയിരുന്നിട്ടുണ്ട്. 2002മുതൽ ബൈബിൾ കോളജ് അധ്യാപകനായും പ്രവർത്തിച്ചു വരികയായിരുന്നു.

സെക്കുലർ വിദ്യാഭ്യാസത്തിനുശേഷം വേദശാസ്ത്രത്തിൽ സെറാംപൂർ യൂണിവേഴ്സിറ്റിയുടെ ബീ.ഡി. ,എം.റ്റി.എച്ച് ബിരുദങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ചർച്ച് ഓഫ് ഗോഡ് ആസ്ഥാനമായ അമേരിക്കയിലെ ക്ലീവ് ലാന്റി (ടെന്നസി)ലുള്ള പെന്തക്കോസ്തൽ തിയോളജിക്കൽ സെമിനാരിയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. വേദ അദ്ധ്യാപകൻ, എഴുത്തുകാരൻ, ഉണർവ് പ്രാസംഗികൻ എന്നീ നിലകളിലൊക്കെ ഇദ്ദേഹം പ്രവർത്തിച്ചു വരുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പിയുടെ മകനാണ് ഡോ. ഷിബു കെ. മാത്യു.

You might also like
Comments
Loading...