യുവാവിന് നിപാ സ്ഥിരീകരിച്ചു: മുൻകരുതലുകൾ നേരത്തെ ആരംഭിച്ചതിനാൽ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി

0 743

കൊച്ചി: നിപാ ആശങ്കയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപായെന്ന് സ്ഥിരീകരിച്ചു. ആരോഗ്യമന്ത്രി കെ കെ ഷൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച പരിശോധനാഫലം ആരോഗ്യമന്ത്രി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം, ആശങ്കയും ഭീതിയും വേണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.

ഗൗരവമേറിയ സ്ഥിതിയാണെങ്കിലും ഭയപ്പെടേണ്ട സാഹചര്യമില്ല. മുൻകരുതലുകൾ നേരത്തെ ആരംഭിച്ചതിനാൽ പേടിക്കേണ്ടതില്ല. സംസ്ഥാനത്ത് 86 പേർ നിരീക്ഷണത്തിലാണ്. ഇതിനിടെ രോഗിയുമായി ബന്ധപ്പെട്ട നാലുപേർക്ക് പനിയുള്ളതായി റിപ്പോർട്ട് ചെയ്തു. ഇതിൽ രണ്ടുപേർ രോഗിയെ ചികിത്സിച്ച നഴ്സുമാരാണ്. ഒരാളെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.

Download ShalomBeats Radio 

Android App  | IOS App 

മുൻകരുതലുകൾ നേരത്തെ ആരംഭിച്ചതിനാൽ പേടിക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി. എൻ ഐ വിയിൽ നിന്ന് ആവശ്യത്തിന് മരുന്ന് എത്തിക്കും. വ്യാജ വാർത്തകളും പ്രചാരണങ്ങളും നടത്തുന്നവരെ ബഹിഷ്കരിക്കണമെന്നും ആരോഗ്യമന്ത്രി. ശുചിത്വം പാലിക്കാൻ നിർദ്ദേശം നൽകി. അസുഖമുള്ളവർ ആൾക്കൂട്ടത്തിലേക്ക് പോകരുതെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

You might also like
Comments
Loading...