കാലവര്‍ഷം 24 മണിക്കൂറിനുള്ളിലെത്തും: അതിശക്തമായ മഴയ്ക്ക് സാധ്യത, മൂന്നു ജില്ലകളില്‍ റെഡ് അലര്‍ട്ട്

0 977

തിരുവനന്തപുരം: കേരളത്തിൽ ജൂൺ ഏഴുമുതൽ 11 വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂൺ 10, ജൂൺ 11 ദിവസങ്ങളിൽ എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലായി അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത 24 മണിക്കൂറിനുള്ളിൽ കേരളത്തിൽ കാലവർഷമെത്തുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.

ജൂൺ 10 ന് തൃശ്ശൂരിലും ജൂൺ 11 ന് എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് റെഡ് അലർട്ടുള്ളത്. ജൂൺ ഒമ്പത്, 10 ദിവസങ്ങളിൽ ലക്ഷദ്വീപിലും റെഡ് അലർട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

ജൂൺ എഴ്, എട്ട് ദിവസങ്ങളിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയത്ത് ജൂൺ ഏഴ്, ഒമ്പത്, 10 ദിവസങ്ങളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ജൂൺ ഒമ്പതിനും 10 നും ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ ഒമ്പതിന് തൃശ്ശൂർ ജില്ലയിൽ മാത്രവും 10 ന് മലപ്പുറം കോഴിക്കോട് ജില്ലകളിലും ഓറഞ്ച് അലർട്ടുണ്ട്.

ജൂൺ 11 ന് ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കോട്ടയം ഇടുക്കി, പാലക്കാട് ജില്ലകളിൽ ജൂൺ ഒമ്പത്,10 തീയതികളിൽ യെല്ലോ അലർട്ടാണ് നിലവിലുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജൂൺ ഒമ്പതിന് യെല്ലോ അലർട്ടുമുണ്ട്.

You might also like
Comments
Loading...