ഏ. ജി. മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം കരുണയിൻ കരവുമായി മലബാർ പ്രദേശത്ത്

0 1,111

വാർത്ത : ഷാജി ആലുവിള

പുനലൂർ: ആകസ്മികമായ പ്രളയ ദുരന്തം ആകമാനമായി തകർത്തെറിഞ്ഞ നിലമ്പൂരിലെ കവളപ്പാറ, പാതയാർ, പോത്തുകൽ പ്രദേശങ്ങൾ, അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചിലിസം ഡിപ്പാർട്ടമെന്റ് സന്ദർശിച്ചു ഗൃഹോപകരണങ്ങളും ആവശ്യ സാധങ്ങളും വിതരണം ചെയ്തു.
ജലപ്രളയത്തോട് അനുബന്ധിച്ച്‌ ഉണ്ടായ വൻ ഉരുൾപൊട്ടലിൽ അനേക വീടുകളും ജീവനും നഷ്ടമായ കവളപ്പാറ യും പാതാറും കേന്ദ്രീകരിച്ചതായിരുന്നു കൂടുതലും സഹായങ്ങൾ വിതരണം ചെയ്തത്. നിർദ്ധരർ ആയവർക്ക് മറ്റ്‌ അത്യാവശ്യ സാധങ്ങളും എത്തിച്ചുകൊടുത്തു. കിടക്ക, ഗ്യാസ് അടുപ്പ്, ഗ്രൈന്റർ, മിക്സി, പുതിയവസ്ത്രങ്ങൾ, ആഹാരവസ്തുക്കൾ അടങ്ങിയ കിറ്റുകൾ എന്നിവ വിതരണ സാധനങ്ങളിൽ ഉൾപ്പെടുന്നു.
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് സൂപ്രണ്ട് റവ. വി. ടി. ഏബ്രാഹം വിതരണ ഉൽഘാടനം ചെയ്തു. രണ്ടു ദിവസങ്ങളായിട്ടാണ് വിതരണം പൂർത്തീകരിച്ചത്. പാസ്റ്റർ പി.ടി. സാമുവേലിന്റെ സഹഹരണത്തോടെ പോത്തുകല്ലിലുള്ള ദുരിത വീടുകളിൽ നേരിട്ടു ചെന്നാണ് പ്രവർത്തകർ സഹായം കൊടുത്തത്. മാവൂരും പ്രളയ ദുരന്തം അനുഭവിക്കുന്ന കുടുംബങ്ങളെ തേടി ഇവാഞ്ചലിസം പ്രവർത്തർ ചെന്നു സഹായം വിതരണം ചെയ്തു. അസംബ്ലീസ് ഓഫ് ഗോഡ് മാവൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ ഐസക് ഏബ്രാഹാമിന്റെ മേൽനോട്ടത്തിൽ ആണ് അവിടെ വിതരണം നടന്നത്. പാസ്റ്റർമാരായ സത്യദാസ്, റെജിമോൻ. സി. ജോയി, ബിജു. പി. എസ്., മാത്യു ലാസർ, അഭിലാഷ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. റവ. വി. ടി. ഏബ്രാഹാം അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് ഇവാഞ്ചലിസം ടിപ്പാർട്ടുമെന്റിന്റെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുകയും, നന്ദി അറിയിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...