സർക്കാർ നടപടി സ്വീകരിക്കണം: എൻ എം രാജു

0 870

പത്തനംതിട്ട: സാമൂഹിക സേവനത്തിൽ എന്നും മുൻ നിരയിൽ നിൽക്കുന്ന പെന്തക്കോസ്തുകാർക്ക് നേരെ അകാരണമായി അക്രമണം അഴിച്ചുവിടുന്ന സാമൂഹിക ദ്രോഹികൾക്കെതിരെ സർക്കാർ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് എൻ എം രാജു ആവശ്യപ്പെട്ടു. എഴുപതിലധികം വർഷങ്ങളായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പെന്തക്കോസ്തു സമൂഹത്തിന്റെ സെമിത്തേരികൾക്ക് നേരെ നടന്ന അക്രമണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കൂട്ടപ്രാർത്ഥനയിലും വിശദികരണ യോഗത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പെന്തക്കോസ്തു സെമിത്തേരികൾക്ക് സംരക്ഷണം നൽകാമെന്ന് സർക്കാരിന്റ വാഗ്ദാനം കാറ്റിൽ പറത്തി പത്തനംതിട്ടയിൽ നടത്തിയ ആക്രമണം തികച്ചും ഉത്കണ്ഠജനമാണ്. അതുകൊണ്ടുതന്നെ മാതൃകാപരമായ നടപടികൾ എത്രയും വേഗം കൈക്കൊള്ളുവാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് എൻ എം രാജു ഓർപ്പിച്ചു.

Download ShalomBeats Radio 

Android App  | IOS App 

പത്തനംതിട്ട ഐപിസി സിയോൺ ഹാളിൽ നടന്ന പിസിഐ പ്രാർത്ഥനാ സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി, പത്തനംതിട്ട മുനിസിപ്പൽ ചെയർ പേഴ്‌സൺ റോസിലിൻ സന്തോഷ്‌, കൗൺസിലർ ഏബിൾ മാത്യു, പി സി ഐ വൈസ് ചെയർമാൻ കെ.ഏബ്രഹാം,
പാസ്റ്റർമാരായ തോമസ് വർഗീസ്, സാം പനച്ചയിൽ, ജിജി ചാക്കോ, ഷിബു മാത്യു ,തോമസ്കുട്ടി എബ്രഹാം, പിവൈസി പ്രസിഡണ്ട് അജി കല്ലുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. മാധ്യമ പ്രവർത്തകരായ ഫിന്നി പി.മാത്യു, ജോജി ഐപ്പ് മാത്യൂസ്, ഐ.പി.സി കൗൺസിൽ അംഗങ്ങളായ റോയി അടൂർ, ബാബു മന്ന, പി.വൈ.സി യുവജന പ്രവർത്തകരായ ബ്ലസിൻ ജോൺ മലയിൽ, പാ.ലിജോ കെ.ജോസഫ്, , പാ.റോയിസൺ ജോണി തുടങ്ങിയവർ പങ്കെടുത്തു.

ഐപിസി ,ചർച്ച് ഓഫ് ഗോഡ്, ഏ.ജി കൂടാതെ മാറാനാഥാ ഉൾപ്പെടെയുള്ള സ്വതന്ത്ര സഭകളുടെയും സെമിത്തേരികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്.

You might also like
Comments
Loading...