പാസ്റ്റർ.റീജു തരകന് സഭാ ചരിത്രത്തിൽ ഡോക്ടറേറ്റ് ലഭിച്ചു.

0 1,537

ബാഗ്ലൂർ : കുണ്ടറ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗംവും സതേൺ ഏഷ്യ ബൈബിൾ കോളേജ് , ബാഗ്ലൂർ അദ്ധ്യാപകനുമായ പാസ്റ്റർ.റീജു തരകന് ഡോക്ടറേറ്റ് ലഭിച്ചു.
കേരളത്തിലെ പെന്തെകൊസ്തു കരിസ്മാറ്റിക്ക് സഭകളുടെ രൂപാന്തരത്തിന്റെ സാമൂഹിക ചരിത്ര പഠനം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രബദ്ധം അലഹബാദിലെ സാം ഹിഗ്ഗിൻ ബോതം യൂണിവേഴ്സിറ്റി ഓഫ് അഗ്രികൾച്ചർ, ടെക്‌നോളജി ആൻഡ് സയൻസ് എന്ന യൂണിവേഴ്സിറ്റിയിൽ ഡിപ്പാർട്ട്മെന്റ് ഓഫ് അഡ്വാൻസ് തിയോളജിക്കൽ സ്റ്റഡീസ് ഗണത്തിൽ ഉൾപ്പെടുത്തിയാണ് ഡോക്ടർ ഓഫ് ഫിലോസഫിയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കിയിരിക്കുന്നത്.
ദീർഘ വർഷങ്ങളായി SABC ബാഗ്ലൂരിൽ അധ്യാപകനും ബാഗ്ലൂർ ക്രോസ്‌വേ അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനുമായും സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പാസ്റ്റർ. റീജു തരകൻ 1975 ൽ കുണ്ടറ ആറുമുറികട K.C. യോഹന്നാൻ തരകന്റെയും തങ്കമ്മ തരകന്റെയും മകനായി ജനിച്ചു. സ്‌കൂൾ കോളേജ് വിദ്യാഭസത്തിനു ശേഷം സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് B.Th, B.D, M.Th ഡിഗ്രികൾ കരസ്ഥമാക്കിയ ശേഷം അധ്യാപനവൃത്തിയോടനുബന്ധിച്ചു ബാഗ്ലൂരിൽ സുവിശേഷ വേലയോടൊപ്പം SABC യിൽ സഭാചരിത്ര ഡിപ്പാർട്ട്മെന്റിൽ പ്രൊഫസർ ആയി സേവനം അനുഷ്ഠിക്കുകയും ചെയ്യുന്നു.ഭാര്യ ബിന്ദു തരകൻ, മക്കൾ ജോയൽ തരകൻ, ജോഷ്വാ തരകൻ. കൂടുതൽ വിവരങ്ങൾക്ക് പാസ്റ്റർ.റീജു തരകൻ : 8660307998 ഇമെയിൽ : reeju.sabc@gmail.com

You might also like
Comments
Loading...