ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ചുനൽകാൻ സർക്കാർ

0 1,604

തിരുവനന്തപുരം : ആരാധനാലയങ്ങൾക്കും ശ്മശാനങ്ങൾക്കും ഭൂമി പതിച്ചുനല്‍കാൻ മന്ത്രിസഭാ തീരുമാനം. കൈവശം വച്ചിട്ടുള്ള സര്‍ക്കാര്‍ ഭൂമി വിലയീടാക്കി നൽകും. ആരാധനാലയങ്ങള്‍ക്ക് ഒരേക്കറും ശ്മശാനങ്ങള്‍ക്ക് 75 സെന്റും നല്‍കുമെന്നും സർക്കാർ. വായനശാല, ക്ലബ് എന്നിവയ്ക്ക് ആവശ്യമുള്ള സ്ഥലം നല്‍കി ബാക്കി തിരിച്ചെടുക്കും.
വ്യവസ്ഥക‍ള്‍ക്ക് വിധേയമായി ആയിരിക്കും നടപടി. സ്വാതന്ത്ര്യത്തിനുമുന്‍പ് ഭൂമി കൈവശം വെച്ചവര്‍ ന്യായവിലയുടെ പത്ത് ശതമാനം നല്‍കണം. കേരളപ്പിറവി വരെ ന്യായവിലയുടെ 25 ശതമാനം. കേരളപ്പിറവിക്ക് ശേഷം 1990 ജനുവരി വരെ ന്യായവില നൽകണം. അതിനുശേഷം 2008 ഓഗസ്റ്റ് വരെ കൈവശം വച്ചവര്‍ കമ്പോളവില നല്‍കണം

Download ShalomBeats Radio 

Android App  | IOS App 

You might also like
Comments
Loading...