കൊറോണ പിടിമുറുക്കുന്നു; കേരളത്തിലും 10 പേർ നീരിക്ഷണത്തിൽ

0 1,135

ബെയ്‌ജിങ്‌ : ലോകം മുഴുവൻ ഇപ്പം ചൂടുള്ള ചർച്ച വിഷയമായി മാറിയിരിക്കുകയാണ് കൊറോണ വൈറസ്. ചൈനയിലെ ‘വുഹാന്‍’ നഗരത്തില്‍ പടര്‍ന്നു പിടിച്ചിരിക്കുന്ന കൊറോണ വൈറസ് രോഗം ഇതുവരെ 41 പേരുടെ ജീവൻ എടുക്കുകയും 1300 ഓളം പേരേ ബാധിക്കുകയും അതിൽ നിന്ന് തന്നെ 237 പേരെ ഗുരുതരാവസ്ഥയിലാക്കുകയും തള്ളിവിടുകയും ചെയ്തിട്ടുണ്ട്. വുഹാനില്‍ 1000 മുതല്‍ ഏകദേശം 2000 ആളുകളില്‍ വരെ രോഗലക്ഷണം കണ്ടുവരുന്നു എന്നാണ് സ്ഥിതികരിക്കാത്ത പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ലോകാരോഗ്യ സംഘടന ചൈനയിൽ അടിയന്തര നടപടികൾ കൈക്കൊള്ളാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ആഗോള തലത്തില്‍ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും ഈ രോഗം പിടിപ്പെട്ടതായി റിപ്പോർട്ട്‌ ചെയ്യുന്നു. ചൈനക്ക് പുറമെ ചൈനയില്‍ നിന്ന് പനിയോടെ കേരളത്തിലേക്ക് മടങ്ങിയെത്തിയ നാലുപേര്‍ ആശുപത്രിയിലും ആറുപേര്‍ അവരവരുടെ വീടുകളിലും നിരീക്ഷണത്തില്‍. പെരുമ്പാവൂര്‍, ചങ്ങാനാശേരി സ്വദേശികളാണ് എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ളത്. കോട്ടയം, മലപ്പുറം സ്വദേശികളായ രണ്ട് പേര്‍ കൂടി ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ട്. പുണെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് പരിശോധനാഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും. ജപ്പാനിൽ 3പേരും, മലേഷ്യയിൽ 3 പേരും, ഫ്രാൻ‌സിൽ 3 പേരും, അമേരിക്കയിൽ 2 പേരും, ഓസ്ട്രേലിയിൽ 4പേരും, സൗദി അറേബ്യയിൽ 2 പേരും, സിംഗപ്പൂരിലും 3പേരും, കൊറിയയിലും 3പേരും, തായ്‌വാനിൽ 3പേരും, തായ്‌ലൻഡിൽ 5പേരും, വിയറ്റ്നാമിൽ 2പേരും നേപ്പാളിൽ 1ആളും അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പുറത്ത് വരുന്ന സ്ഥിതികരിച്ചുംകരിക്കാത്ത റിപോർട്ടുകൾ.

Download ShalomBeats Radio 

Android App  | IOS App 

ചൈന രാജ്യം ഇന്ന് (ജനുവരി 25) അവരുടെ പുതുവർഷം ആഘോഷിക്കാനിരിക്കെയാണ് കണ്ണീരിലാഴ്ത്തി ഈ ദുരന്തവാർത്ത പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. ഈ കാരണം കൊണ്ട് രാജ്യത്ത് ആഘോഷങ്ങൾ സർക്കാർ വെട്ടിച്ചുരുക്കി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ചൈനയില്‍ നിന്നും
വുഹാനിലേക്കും ദേശിയ അന്തർദേശിയ വിമാന,ട്രെയിന്‍ സര്‍വീസു കള്‍ പൂര്‍ണ്ണമായും നിര്‍ത്തിവച്ചിരിക്കുന്നു. മാസ്ക്ക് ധരിക്കാതെ വീടിനുള്ളില്‍നിന്നു പുറത്തിറങ്ങരുതെന്നാണ് ജനങ്ങളോട് ചൈനീസ് ഭരണകൂടം നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ഈ രോഗത്തിന് വേണ്ടി മാത്രം ചികിത്സികാനായി 1000 ബെഡുള്ള താത്കാലിക ആശുപത്രികൾ ഫെബ്രുവരി 3ന് രാജ്യത്ത് തുറക്കപ്പെടുന്നു.

പൊതുജനങ്ങളുടെ അറിവിലേക്കായി ;

1) എന്താണ് കൊറോണ വൈറസ്

സാധാരണയായി മൃഗങ്ങള്‍ക്കിടയില്‍ കാണപ്പെടുന്ന വൈറസുകളുടെ വലിയ കൂട്ടമാണ് കൊറോണ. മനുഷ്യന്‍ ഉള്‍പ്പെടെയുള്ള സസ്തനികളുടെ ശ്വാസനാളിയാണ് ഈ വൈറസുകള്‍ ബാധിക്കുക. മൈക്രോസ്‌കോപ്പിലൂടെ നിരീക്ഷിച്ചാല്‍ കിരീടത്തിന്റെ രൂപത്തില്‍ കാണപ്പെടുന്നതുകൊണ്ടാണ് ക്രൗണ്‍ എന്ന അര്‍ത്ഥം വരുന്ന കൊറോണ എന്ന പേരില്‍ ഈ വൈറസുകള്‍ അറിയപ്പെടുന്നത്.വളരെ വിരളമായി മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നേക്കാവുന്ന ഇത്തരം വൈറസുകളെ സൂനോട്ടിക് എന്നാണ് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിക്കുന്നത്.

2) രോഗം പടരാനിടയുള്ള സാഹചര്യം

മൃഗങ്ങളുമായുള്ള സമ്പർക്കം രോഗം പകരാനിടയാക്കുന്നു. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്കും, മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും രോഗം പകാരാനിടയുണ്ട്.രോഗിയുമായി അടുത്ത് ഇടപഴകുന്നതിലൂടെയും മറ്റുള്ളവരിലേക്ക് രോഗം പകരാം. രോഗി തുമ്മുകയോ ചുമക്കുകയോ ചെയ്യുക വഴി വൈറസ് പകരാം വൈറസ് ബാധിച്ച ഒരാളെ സ്പര്‍ശിക്കുകയോ അയാള്‍ക്ക് ഹസ്തദാനം നല്‍കുകയോ ചെയ്യുക വഴി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പടരാം. വൈറസ് ഉള്ള ഒരു വസ്തുവിലോ പ്രതലത്തിലോ തൊട്ടിട്ട് ആ കൈ കൊണ്ട് മൂക്കിലോ കണ്ണിലോ വായിലോ തൊട്ടാല്‍. അപൂര്‍വമായി വിസര്‍ജ്ജ്യങ്ങളിലൂടെയും കൊറോണ വൈറസ് പടരാം.

3) രോഗ ലക്ഷണങ്ങള്‍

വൈറസ് ബാധിധരില്‍ പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന പനി, കടുത്ത ചുമ, ജലദോഷം, അസാധാരണമായ ക്ഷീണം, ശ്വാസതടസം എന്നിവയാണ് രോഗത്തിന്റെ മുഖ്യലക്ഷണങ്ങള്‍. ശ്വാസകോശസംബന്ധമായ പ്രശ്‌നങ്ങളും ഉണ്ടാവും.

4) ചികിത്സ

കൊറോണ വൈറസ് ബാധയ്ക്ക് കൃത്യമായ മരുന്നുകളോ വാക്‌സിനുകളോ ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് ശമനം നല്‍കുന്ന വേദനസംഹാരികള്‍, ഗുളികകള്‍ എന്നിവയാണ് ഡോക്ടര്‍മാര്‍ സാധാരണ നിര്‍ദേശിക്കുക. പല വാക്‌സിനുകളും പരീക്ഷണഘട്ടത്തിലാണ്. അസുഖം വന്നാല്‍ ഒറ്റപ്പെട്ട കേന്ദ്രങ്ങളിലാണ് ചികിത്സിക്കേണ്ടത്. വളര്‍ത്തുമൃഗങ്ങള്‍ക്ക് രോഗം ബാധിക്കാനുള്ള സാധ്യതയേറെയാണ്.

വൈറസ് ബാധിച്ചാല്‍, മറ്റുള്ളവരിലേക്ക് പടരുന്നത് ഒഴിവാക്കാന്‍ വിശ്രമിക്കുകയും മറ്റുള്ളവരുമായി സമ്ബര്‍ക്കം പുലര്‍ത്താതെ ഇരിക്കുകയും വേണം. ചുമയ്ക്കുമ്ബോഴും തുമ്മുമ്ബോഴും എല്ലാം ഒരു തൂവാല ഉപയോഗിച്ച്‌ വായും മൂക്കു മൂക്കും മൂടുക. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക ഇവയെല്ലാം കൊറോണറി വൈറസിന്റെ വ്യാപനം തടയാന്‍ ഉപകരിക്കും.

You might also like
Comments
Loading...