തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 20 മരണം; മരിച്ചവരില്‍ മലയാളികളും

0 948

ചെന്നൈ: തമിഴ്‌നാട്ടില്‍ രണ്ട് വാഹനാപകടങ്ങളിലായി 20 പേര്‍ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങള്‍ ഉണ്ടായത്. അവിനാശിയില്‍ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി എയര്‍ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേരാണ് മരിച്ചത്.

അവിനാശിയിൽ കെഎസ്ആർടിസിയുടെ വോൾവോ ബസും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു അപകടം. 45ലധികം പേർ ബസിൽ ഉണ്ടായിരുന്നു. മരണപ്പെട്ട 14 പേരിൽ മൂന്നു പേർ സ്ത്രീകളാണ്. മരണപ്പെട്ടവരെല്ലാം മലയാളികളാണെന്നാണ് തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ച് പറയുന്നത്. പരുക്കേറ്റവരിൽ പലരും ഗുരുതരാവസ്ഥയിലാണ്. മരിച്ചവരിൽ ബസിലെ കണ്ടക്ടറും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Download ShalomBeats Radio 

Android App  | IOS App 

തിരുപ്പൂറിനു സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ മൃതദേഹങ്ങൾ സൂക്ഷിച്ചിരിക്കുകയാണ്. പരുക്കേറ്റവരെ പല ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

അമിത വേഗതയിൽ നിയന്ത്രണം നഷ്ടപ്പെട്ട ബസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണമെന്നും സൂചനയുണ്ട്

നേപ്പാളില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് നേപ്പാള്‍ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 26 പേര്‍ക്ക് പരിക്കേറ്റന്നാണ് വിവരം.

You might also like
Comments
Loading...