ഗോസ്പൽ ഹീലിംഗ് ക്രൂസൈഡ്

0 1,144

ഹരിപ്പാട്: പള്ളിപ്പാട് പെന്തക്കോസ്ത് പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 6, 7, 8 തീയതികളിൽ സുവിശേഷ സമ്മേളനവും രോഗ ശാന്തി ശുശ്രൂഷയും നടക്കുന്നു. പള്ളിപ്പാട് ടൌൺ ഏ. ജി. വർഷിപ്പ് സെന്റർ നഗറിൽ വെച്ച്(പള്ളിപ്പാട് മാർക്കറ്റിന് സമീപം) എല്ലാദിവസവും വൈകിട്ട് 5. 30. മുതൽ 9 വരെ ആണ് സമ്മേളനങ്ങൾ ക്രമീകരണം ചെയ്തിരിക്കുന്നത്.
ആയിരങ്ങളുടെ അനുഗ്രഹത്തിനും രോഗ സൗഖ്യത്തിനുമായി ദൈവ കരങ്ങളിൽ ഉപയോഗപ്പെടുന്ന ലോകപ്രശസ്ത സുവിഷേഷകൻ “രവി. ഏബ്രഹാം” ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ഒരു ആത്മീയ ഉണർവ്വിനായി ദൈവസഭകൾ ഐക്യമായി കൈകോർക്കുന്ന ഈ സമ്മേളനത്തിൽ കൊട്ടാരക്കര, കലയപുരം ഹെവൻലി ബീറ്റ്‌സ് ആരാധന നയിക്കും. പള്ളിപ്പാടിന്റെ ഹൃദയഭാഗത്ത് ആയിരങ്ങൾ അണിനിരക്കുന്ന ഈ മഹായോഗത്തിലേക്ക് ജാതി മത ഭേദമന്യേ ഏവരെയും പി. പി. എഫ്. സ്വാഗതം ചെയ്യുന്നു.
പെന്തക്കോസ്ത് സഭകളുടെ ഐക്യവേദിയായ പി. പി. എഫ്. മുൻകൈ എടുത്താണ് ഈ സംയുക്ത സുവിശേഷ ഹീലിംഗ് ക്രൂസൈഡ്‌ ക്രമീകരിക്കുന്നത്. ക്രൂസൈഡ്‌ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ ചുമതലയിൽ വിവിധ പ്രവർത്തന കമ്മറ്റികൾ മേൽനോട്ടം വഹിക്കുന്നു. സമ്മേളനത്തിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഇരുപത്തിനാലുമണിക്കൂറും പ്രവർത്തിക്കുന്ന പ്രാർത്ഥന ഗോപുരവും കൺവൻഷൻ നഗറിൽ ആരംഭിച്ചിട്ടുണ്ട്.

You might also like
Comments
Loading...