കൊറോണ: യു.എ.ഇ സ്‌കൂളുകൾക് ഒരു മാസം അവധി.

0 1,018

കൊറോണ: യു.എ.ഇ സ്‌കൂളുകൾക് ഒരു മാസം അവധി, കേരളത്തിൽ രണ്ടാം ഘട്ട നീരീക്ഷണം ശക്തമാക്കുന്നു

ദുബായ്: കൊറോണ വൈറസ് ലോകമാനം പടരുന്നത് തടയാനുള്ള നീക്കമായി മാർച്ച് എട്ട് മുതൽ ഒരു മാസത്തേക്ക് യു.എ.ഇയിലുള്ള എല്ലാ പൊതു-സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷ, മുൻകരുതൽ എടുക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. മുൻകരുതലിന്റെ ഭാഗമായി ക്ലാസ് മുറികൾ, സ്കൂൾ ബസുകൾ, സ്കൂൾ പരിസരം എന്നിവ അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ഈ അവധി കാലയളവ് ഉപയോഗിക്കണമെന്നും മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. നിലവിൽ, ഇതുവരെ രാജ്യത്ത് ആറ്പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

Download ShalomBeats Radio 

Android App  | IOS App 

എന്നാൽ, കൊവിഡ്-19 പടരുന്ന ഈ പശ്ചാത്തലത്തില്‍ കേരള സംസ്ഥാനത്ത് രണ്ടാം ഘട്ട നിരീക്ഷണം ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകത്തിന്റെ പല ഭാഗത്തും മറ്റ് സംസ്ഥാനങ്ങളിലും കൊറോണ സ്ഥിരീകരിച്ച ഈ സാഹചര്യത്തിൽ ജനങ്ങളും സർക്കാരും കൂടുതല്‍ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി പ്രസ്താവിച്ചു.

You might also like
Comments
Loading...