കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുമരണം

0 1,770

കൊല്ലം: കൊല്ലത്ത് എംസി റോഡില്‍ ആയൂരിന് സമീപം കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാര്‍ െ്രെഡവറുമാണ് മരിച്ചത്. ഒരാളുടെ നില ഗുരുതരം. ഫയര്‍ഫോഴ്‌സെത്തി കാറ് വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടം. കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. മരിച്ചവര്‍ പത്തനംതിട്ട വടശ്ശേരിക്കര സ്വദേശികളാണെന്നാണു വിവരം. ഏഴു പേരാണു കാറിലുണ്ടായിരുന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

You might also like
Comments
Loading...