കോട്ടയത്ത് വാഹനാപകടം; പാസ്റ്ററുടെ പത്നി കൊല്ലപ്പെട്ടു

0 1,724

കോട്ടയം : കോട്ടയം കരിക്കാട്ടൂർ കല്ലുകടുപ്പിലുള്ള പാസ്റ്റർ ജയകുമാറിന്റെ പത്നി മിനി (38) വാഹനപകടത്തിൽ കൊല്ലപ്പെട്ടു.
ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ നാഗമ്പടത്തിനു സമീപം നിർമല ജംഗ്ഷനിൽ വെച്ചു എതിരെ വന്ന വാഹനത്തിൽ തട്ടി സ്‌കൂട്ടർ റോഡിലേക്ക് മറിയുകയും റോഡിലേക്ക് വീണ സഹോദരിയുടെ മുകളിലൂടെ പിന്നാലെ വന്ന ലോറി കയറി ഇറങ്ങുകയും തൽക്ഷണം മരണപ്പെടുകയും ചെയ്യുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

പാസ്റ്ററിനേയും മക്കളെയും സാരമായ പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ പോസ്റ്റുമോർട്ടത്തിനു ശേഷം 10 മണിക്ക് കറുകച്ചാലുള്ള കരിക്കാട്ടൂരിലെ കുടുംബവീട്ടിൽ കൊണ്ടുവരുകയും തുടർന്ന് സംസ്കാര ശുശ്രുഷകൾ നടക്കുകയും ചെയ്യും. ദുഖ:ത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തുപ്രാർത്ഥിക്കുക.

You might also like
Comments
Loading...