തിരക്കേറിയ ജീവിതത്തില്‍ നമ്മുക്ക് ആര്‍ക്കും തന്നെ സ്വന്തം ആരോഗ്യത്തെ കുറിച്ച് ചിന്തിക്കാന്‍ സമയം കിട്ടാറില്ല. അഥവാ സമയം കിട്ടിയാല്‍ പോലും ആരോഗ്യത്തില്‍ ശ്രദ്ധിക്കാന്‍ സമയം കളയാന്‍ തയ്യാറുമല്ല. എന്നാല്‍ അത്തരകാര്‍ അല്പം ഒന്നു ശ്രദ്ധിച്ചാല്‍ ഉണക്കമുന്തിരിക്കൊണ്ടും നമ്മുക്ക് ആരോഗ്യം സംരക്ഷിക്കാം. ഉണക്കമുന്തിരി വെള്ളത്തിലിട്ട് കുതിര്‍ത്ത് കഴിക്കുമ്പോള്‍ ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം വേഗത്തില്‍ ലഭിക്കുന്നു. ക്ഷീണം മാറാനുള്ള നല്ലൊരു വഴികൂടിയാണിത്.
അനീമയക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇത് കുതിര്‍ത്ത് കഴിക്കുന്നത്. ഇതിലെ അയണ്‍ ശരീരം പെട്ടെന്ന് ആഗീകരണം ചെയ്യുന്നു. ശരീരത്തിലെ ദഹന പ്രക്രീയ നല്ല രീതിയില്‍ നടക്കാനും കുതിര്‍ത്ത മുന്തിരി കഴിക്കുന്നതിലൂടെ സാധിക്കും. രാത്രിയില്‍ വെള്ളത്തിലിട്ട് വച്ച് രാവിലെ ഇത് വെറും വയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ ഉത്തമം.
അസിഡിറ്റി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത്. ഇതില്‍ നല്ല തോതില്‍ കാല്‍സിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുതിര്‍ത്ത് കഴിക്കുമ്പോള്‍ വേഗത്തില്‍ ശരീരം ഇത് ആഗീകരണം ചെയ്യും. അപ്പോള്‍ ഇനി ഒട്ടും താമസിക്കണ്ട ഉണക്കമുന്തിരി ശീലമാക്കാമല്ലോ.