ന്യുഡൽഹി: ഇന്ന് എഴുപത്തൊന്നാമത് റിപ്പബ്ലിക് ദിന ആഘോഷത്തിന്റെ നിറവിൽ ഒരുങ്ങി രാജ്യം. രാജ്പഥിലൊരുക്കിയിട്ടുള്ള വേദിയില്‍ രാഷ്ട്രപതിയെത്തിയതോടെ പരിപാടികൾ തുടങ്ങി. ബ്രസീല്‍ പ്രസിഡണ്ട് ജൈര്‍ ബോല്‍സനാരോ ആണ് മുഖ്യാതിഥി. രാജ്യത്തിന് സേവനം ചെയ്തിട്ടുള്ള ധീരയോദ്ധാക്കന്മാർക്ക് വിശിഷ്ട സേവാ മെഡലുകള്‍ വിതരണം ചെയ്യും തുടർന്ന് ആര്‍മി നേവി എയര്‍ഫോഴ്സ് സേന വിഭാഗങ്ങളുടെ പരേഡും നിശ്ചല ദൃശ്യങ്ങളും വിവിധ സംസ്ഥാനങ്ങളുടെ പാരമ്പര്യം വിളിച്ചോതുന്ന ടാബ്ലോ പ്രദര്‍ശനവും നടക്കും. നിശ്ചല ദൃശ്യങ്ങളിൽ ഇത്തവണയും കേരളത്തിന്റേ സംഭാവനകൾ ഉൾകൊള്ളികാഞ്ഞത് മലയാളിയെ സംബന്ധിച്ച ലേശം ഖേദകരമായി പോയി.
രാജ്യമെങ്ങും
പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെയും ഭീകരാക്രമണ ഭീഷണിയുടെയും പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
ശാലോം ധ്വനിയുടെ എല്ലാ പ്രിയ വായനക്കാർക്കും റിപ്പബ്ലിക്ക് ദിനാശംസകൾ.