തൈറോയ്ഡുള്ളവര്‍ക്ക് തനിയെ നിയന്ത്രിക്കാം, ഇങ്ങനെ

തൈറോയ്ഡ് ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തൈറോയ്ഡ് ഹോര്‍മോണില്‍ ഉണ്ടാകുന്ന വ്യത്യാസമാണ് ഇതിനുള്ള പ്രധാന കാരണം. തൈറോയ്ഡ് ഹോര്‍മോണിന്റെ ഏറ്റക്കുറച്ചിലുകള്‍ കാരണമെന്നു വേണം, പറയാന്‍.

തൈറോയ്ഡ് ഗ്രന്ഥി തൊണ്ടയിലായി സ്ഥിതി ചെയ്യുന്ന ഒന്നാണ്. ഇതാണ് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നത്. തൈറോയ്ഡ് ഹോര്‍മോണ്‍ കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെയാണ്.

തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിച്ചാല്‍ ഇത് ഹൈപ്പര്‍ തൈറോയ്ഡ് എന്ന അവസ്ഥയ്ക്കു കാരണമാകും. കുറഞ്ഞാല്‍ ഹൈപ്പോ തൈറോയ്ഡും. ഇവ രണ്ടും രണ്ടുതരത്തില്‍ ശരീരത്തിന് ദോഷം വരുത്തുകയും ചെയ്യും.

തൈറോയ്ഡിനെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതുണ്ട്. ഭക്ഷണം, സ്‌ട്രെസ്, പാരമ്പര്യം എന്നിവയെല്ലാം ഇതില്‍ പ്രധാന കാര്യങ്ങള്‍ തന്നെയാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ വേണ്ട വിധത്തില്‍ പരിഹരിച്ചില്ലെങ്കില്‍ തൈറോയ്ഡ് ക്യാന്‍സറടക്കമുള്ള ഗുരുതര അവസ്ഥകളിലേയ്ക്കു പോകും.

തൈറോയ്ഡുള്ളവര്‍ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങള്‍ കഴിയ്ക്കുകയും ചിലത് ഒഴിവാക്കുകയും വേണം. ഇത് ഹൈപ്പര്‍, ഹൈപ്പോ തൈറോയ്ഡുള്ളവരുടെ കാര്യത്തില്‍ വ്യത്യസ്തവുമാണ്.

ഹൈപ്പോതൈറോയ്ഡുള്ള സ്ത്രീകള്‍ക്ക് മാസമുറ പ്രശ്‌നങ്ങള്‍ പതിവാണ്. ഇതുപോലെ ശരീരഭാരം കൂടുക, ചര്‍മവും മുടിയും വരളുക, മുടി കൊഴിയുക എന്നിവയും പതിവാണ്. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഇവര്‍ കഴിയ്ക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാന്‍ ഏറെ നല്ലതാണ്.

 

അയോഡിന്‍

ഹൈപ്പോതൈറോയ്‌ഡെങ്കില്‍ അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്. അയോഡിന്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് ഏറെ നല്ലതാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ ഹൈപ്പോതൈറോയ്ഡുള്ളവര്‍ക്ക് പ്രധാനമാണ്. ഇതുകൊണ്ടു തന്നെ മീന്‍ കഴിയ്ക്കുന്നത് നല്ലതാണ്. സാല്‍മണ്‍, ചാള, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ ഏറെ നല്ലതാണ്. ലിവര്‍ കോഡ് ക്യാപ്‌സൂളുകള്‍ കഴിയ്ക്കുന്നതും നല്ലതാണ്.

കൊഴുപ്പു കുറഞ്ഞ പാല്‍, ചീസ്, തൈര്

കൊഴുപ്പു കുറഞ്ഞ പാല്‍, ചീസ്, തൈര് എന്നിവ അയോഡിന്‍ സമ്പുഷ്ടമായ ഭക്ഷണങ്ങളാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും.

ബീഫ്, ചിക്കന്‍

ബീഫ്, ചിക്കന്‍ എന്നിവയും ഹൈപ്പോതൈറോയ്ഡിനുളള നല്ല പരിഹാരമാണ്. ഇതിലെ സിങ്ക് ട്രൈഅയോഡോതൈറോനിനെ തൈറോക്‌സിന്‍ ഹോര്‍മോണായി മാറ്റും. ഇതു തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദത്തെ സഹായിക്കുകയും ചെയ്യും.

മുട്ട

മുട്ട തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ്. ദിവസവും ഇതു കഴിയ്ക്കാം. കൊളസ്‌ട്രോള്‍ കൂടുതലുള്ളവരെങ്കില്‍ മഞ്ഞ വേണമെങ്കില്‍ ഒഴിവാക്കാം.

ഞണ്ട്, ചെമ്മീന്‍

ഞണ്ട്, ചെമ്മീന്‍ തുടങ്ങിയ കടല്‍ വിഭവങ്ങള്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തിന് സഹായിക്കും. ഇതില്‍ കൂടിയ തോതില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ ഹൈപ്പോതൈറോയ്ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിലെ ആരോഗ്യകരമായ കൊഴുപ്പും ന്യുട്രിയന്റുകളുമെല്ലാം തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ സഹായിക്കും. എല്‍ഡിഎല്‍ ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കുകയും ചെയ്യും. ഇതും തൈറോയ്ഡ് ഹോര്‍മോണിന് നല്ലതാണ്.

ഫഌക്‌സ് സീഡുകള്‍

ഫഌക്‌സ് സീഡുകള്‍, പയര്‍ വര്‍ഗങ്ങള്‍, ഫൈബര്‍ സമ്പുഷ്ടമായ ഭക്ഷണങ്ങള്‍ എന്നിവയും ഏറെ നല്ലതാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണിന സഹായിക്കും.

ഒഴിവാക്കേണ്ട ഭക്ഷണങ്ങളുണ്ട്

ഇവര്‍ ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇതില്‍ ക്യാബേജ്, ബൊക്കോളി, കോളിഫഌര്‍, ചീര പോലുള്ളവര ഉള്‍പ്പെടും. ഇത് പച്ചയ്ക്കു കഴിയ്ക്കുന്നതോ പകുതി വേവിച്ചു കഴിയ്ക്കുന്നതോ ഒഴിവാക്കുക.

അധികം മധുരം, വറുത്ത ഭക്ഷണങ്ങള്‍

അധികം മധുരം, വറുത്ത ഭക്ഷണങ്ങള്‍ എന്നിവയും ഇത്തരക്കാര്‍ ഒഴിവാക്കുന്നതാണ് ഏറെ നല്ലത്.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ ഹൈപ്പോതൈറോയ്ഡിന് നല്ലതല്ലെന്നു പറയും. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനത്തെ കുറയ്ക്കും. ഇത് കഴിവതും കുറയ്ക്കു.

ഹൈപ്പര്‍ തൈറോയ്ഡ്

ഹൈപ്പര്‍ തൈറോയ്ഡ് മാസമുറ പ്രശ്‌നങ്ങള്‍, ഭാരം കുറയുക, പള്‍സ് വേഗം കൂടുക തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും കാരണണാകും. ഇത്തരക്കാര്‍ ക്യാബേജ്, ചീര, ബ്രൊക്കോളി, ക്യാരറ്റ്, കോളി ഫഌവര്‍ പോലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്.

ഗ്രീന്‍ ടീ കുടിയ്ക്കുന്നത് നല്ലതാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കും.

ബ്രൗണ്‍ അരി, റാഗി

ബ്രൗണ്‍ അരി, റാഗി തുടങ്ങിയവയും കഴിയ്ക്കാന്‍ നല്ലതാണ്. ഇത് തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പാദനം കുറയ്ക്കും.

അയൊഡിന്‍, സിങ്ക്, സെലേനിയം

അയൊഡിന്‍, സിങ്ക്, സെലേനിയം എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഹൈപ്പര്‍ തൈറോയ്ഡുള്ളവര്‍ കുറച്ച് ഉപയോഗിയ്ക്കുന്നതാണ് നല്ലത്.

പാലും പാലുല്‍പന്നങ്ങളും മധുരവും

ഇതുപോലെ പാലും പാലുല്‍പന്നങ്ങളും മധുരവും കുറയ്ക്കുക.

ഹൈപ്പര്‍ തൈറോയ്‌ഡെങ്കില്‍

ഹൈപ്പര്‍ തൈറോയ്‌ഡെങ്കില്‍ 2 മണിക്കുര്‍ ഇടവിട്ടു കുറേശെ ഭക്ഷണം കഴിയ്ക്കുന്നത് നല്ലതാണ്. ഭക്ഷണശേഷം ഉടന്‍ വെള്ളം കുടിയ്ക്കാതിരിയ്ക്കുക.

Comments (0)
Add Comment