നമുക്കെല്ലാവർക്കും സ്വർഗീയ കാഴ്ചപ്പാടുകൾ ഉള്ളവരാണ്, മാത്രമല്ല നമ്മളാണ് മറ്റുള്ളവരെ പോലും സ്വർഗ്ഗത്തിൽ എത്തിക്കുന്നതും. നാമോരോരുത്തരും നിലകൊള്ളുന്ന വിശ്വാസ സമൂഹം പിന്തുടർന്നുവരുന്ന ചില മാനദണ്ഡങ്ങൾ അതിന് കാരണമാകാറുണ്ട്. ക്രമേണ അത് നമ്മളിൽ അടിച്ചേൽപ്പിക്കാറുണ്ട്, അഥവാ നമ്മൾ അത് സ്വയം സ്വീകരിക്കാറുണ്ട്. എന്നാൽ സ്വർഗ്ഗം എന്നത് ഇവയാൽ നേടാവുന്ന ഒന്നാണോ!!
പഴയനിയമ കാലഘട്ടത്തിൽ സ്ഥിതി മറ്റൊന്നായിരുന്നു. ഒരുവൻ ഇസ്രായേലിനും ന്യായപ്രമാണം അനുസരിച്ച് കുറ്റക്കാരനും അല്ലായെങ്കിൽ സ്വർഗ്ഗം സ്വായത്തമായിരുന്നു. എന്നാൽ കാലപ്പഴക്കത്തിൽ സ്വാധീനം അത് അവർക്ക് തികച്ചും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആയിമാറി. ദൈവം ഹൃദയത്തെ തൂക്കി നോക്കുന്നവൻ ആകയാൽ പുത്രൻറെ തന്നെ യാഗത്താൽ പ്രമാണവും നിറവേറ്റിക്കൊണ്ട് അതിന് അറുതിവരുത്തി. രക്ഷ ക്രിസ്തുവിലൂടെ ആയി.
എന്നാൽ പുതിയ നിയമം ഇസ്രായേലായ നാം അതത് സഭകളുടെയും സംഘടനകളുടെയും പുതിയ ന്യായപ്രമാണങ്ങൾ എഴുതി തയ്യാറാക്കുന്നു. ഒരുവൻ ദൈവരാജ്യത്തിന് കൊള്ളാവുന്ന ആകുന്നത് പുതിയ ന്യായപ്രമാണങ്ങൾ പാലിക്കും വഴിയാണ് എന്നായിത്തീർന്നു. ഇന്നിന്ന കാര്യങ്ങൾ ചെയ്യായ്കയാൽ, ഈവക കാര്യങ്ങൾ ചെയ്തതിനാൽ അവൻ യോഗ്യനല്ല എന്ന് നാം തന്നെ വിധിയെഴുതുന്നു. നീതീകരിക്കുന്ന ക്രിസ്തുവിനെ അടുപ്പിക്കുന്നത് ഇല്ല!!!. നമുക്കൊരിക്കലും മറ്റൊരാളുടെ വിശ്വാസത്തെയോ ദൈവവുമായുള്ള പ്രാഗല്ഭ്യത്തേയോ അളക്കുവാൻ കഴിയില്ല എന്നതാണ് യാഥാർത്ഥ്യം.