ചെറു ചിന്ത | മക്കളെ വളർത്തിയ രണ്ട് അപ്പന്മാർ

പാസ്റ്റർ ജെൻസൻ ജോസഫ്

മക്കളെ കുറിച്ചു ഓരോ അപ്പന്മാർക്കും ഓരോ ആഗ്രഹം ഉണ്ടായിരിക്കും. അവർ ഇങ്ങനെ അയാൽ കൊള്ളാം.. അവരുടെ ഭാവി ഈ വിധമായാൽ അവർ മാനിക്കപ്പെടും.വചനത്തിൽ രേഖപെടുത്തിയിരിക്കുന്ന രണ്ടു പിതാക്കന്മാരെ കുറിച്ചാകട്ടെ ഇന്നത്തെ ചിന്ത.

ഒരുവൻ തന്റെ കുഞ്ഞുങ്ങളെ ചിലതു ചെയ്യരുത് എന്നു പഠിപ്പിക്കുമ്പോൾ മറ്റവൻ തന്റെ മക്കളെ അരുതാത്തത് ചെയ്യുന്നതിൽ നിന്നും വിലക്കുന്നില്ല.
ഒരുവൻ മക്കൾ ഇങ്ങനെ നടക്കണം എന്നു പഠിപ്പിക്കുമ്പോൾ മറ്റവൻ ഇങ്ങനെയൊക്കെ നടക്കുന്നത് അവന്റെ മേലുള്ള അഭിഷേകത്താൽ ആണെന്ന് കരുതുന്നു.
ഒരുവൻ തന്റെ മക്കളെ വിളിച്ചിരുത്തി നിങ്ങൾക്ക് ആയുരാരോഗ്യത്തോടെ ഇരിക്കാൻ വീഞ്ഞു കുടിക്കരുത് , വീടുപണിയരുത്, വിത്തുവിതക്കരുത്, നിങ്ങൾ കൂടാരങ്ങളിൽ പാർക്കണം എന്നു പറയുമ്പോൾ
മറ്റൊരുവൻ തന്റെ മക്കൾ യാഗപീഠത്തിലെ യാഗം എരിഞ്ഞടങ്ങും മുൻപ് യാഗാർത്ഥികളുടെ അർപ്പണത്തിൽ നിന്നും മുന്തിയ പങ്കു എടുക്കുന്നത് അറിഞ്ഞിട്ടും മിണ്ടതെയിരുന്നു അരു്താത്തതിനു പ്രോത്സാഹിപ്പിക്കുന്നു.

ഒരാൾ കർഷകൻ മറ്റൊരുവൻ പുരോഹിതൻ

ഇന്നിന്റെ സഭകളിലും ഇവരെ നമുക്ക് കാണാം തന്റെ മക്കളെ പത്യോപദേശത്തിൽ വളർത്താൻ ആഗ്രഹിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന അപ്പന്മാർ അവർ പറയും മകനെ അരുത്.. അങ്ങനെ ചെയ്യരുത്.
എന്നാൽ മറ്റവൻ തീയേ അമ്മാനം ആടുന്നത്കൊണ്ട് മക്കൾ തീയിൽ കളിക്കുമ്പോൾ കാണുന്നത് ഒരു രസം പോലെ.  ഇവർ മറ്റാരുമല്ല ഒരുവൻ രേഖാബ്യഗ്രഹവും മറ്റവൻ പുരോഹിതനായ ഏലിയും
യിരമ്യാവ്.35.1-19  1സാമുവേൽ.2.12, 3.13

ഒരുവൻ മക്കളെ അനുഗ്രഹം അനുഭവിക്കാൻ വളർത്തിയപ്പോൾ മറ്റവൻ ശാപത്തിനായും.

ചിന്തിക്കുക നീ ഇതിൽ ഏതിൽ പെടുന്നു ഏതായാലും പ്രതിഫലം ഉറപ്പ്….

Comments (0)
Add Comment