നാം ജീവിക്കുന്ന ഈ ലോകത്തു നമ്പറുകളുടെ പ്രാധാന്യം കൂടി വരുകയാണ് . പാസ്പോർട്ട് നമ്പർ , ലൈസൻസ് നമ്പർ , റേഷൻ കാർഡ് നമ്പർ, പാൻകാർഡ് നമ്പർ , ഇങ്ങനെ മനുഷ്യൻ ബന്ധപ്പെടുന്ന എല്ലാ മേഖലകളേയും തിരിച്ചറിയുവാനും നിയന്ത്രിക്കുവാനും ചില നമ്പറുകൾ മാത്രം മതി . എന്നാൽ നമ്പറുകളുടെ കാലം തുടങ്ങിയിട്ട് ചില വർഷങ്ങൾ മാത്രം ആയിട്ടുള്ളു . എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ( AD 96 ) ദൈവത്തിന്റെ ദാസനായ യോഹന്നാൻ ഇപ്രകാരം വെളുപെടുത്തി , ” ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും ……, ബുദ്ധിയുള്ളവൻ മൃഗത്തിന്റെ സംഖ്യ ഗണിക്കട്ടെ . അത് ഒരു മനുഷ്യന്റെ സംഖ്യയത്രെ . അതിന്റെ സംഖ്യ അറുന്നൂറ്റി അറുപത്തി ആറു ( വെളി 13 : 16–18 ) . സംഖ്യകൊണ്ട് വാണിജ്യ മേഖലയെ മുഴുവൻ നിയന്ത്രിക്കുന്ന ഒരു ഭരണകർത്താവ് വരുമെന്ന് അപ്പൊസ്ഥലനായ യോഹന്നാൻ പ്രവചിക്കുന്നു . നൂറു വർഷങ്ങൾക്കു മുൻപ് ജീവിച്ചിരിന്നവർക്ക് ഈ പ്രവചനം മനസിലാക്കാൻ പ്രയാസം ആയിരുന്നു . പണ്ട് തേങ്ങ കൊടുത്തിട്ടു അരി വാങ്ങുകയോ , ഉപ്പു കൊടുത്തിട്ടു സ്വർണ്ണം വാങ്ങുങ്ങുകയോ ചെയുന്ന വ്യാപാര രീതി അന്ന് . പിൽക്കാലത്തു നാണയങ്ങൾ ഉണ്ടായി . തുടർന്ന് കറൻസികൾ ഉണ്ടായി . സാധനങ്ങൾക് വില നിശ്ചയിച്ചു. ടെലിവിഷനും ടെലിഫോണും ഇന്റെര്നെറ്റും കണ്ടുപിടിച്ചു . ലോകത്ത് എവിടെനിന്നും വ്യാപാരങ്ങൾ നടത്താമെന്നായി . ഇവിടെയെല്ലാം കാര്യങ്ങൾ നടത്തുന്നതിന് പിന്നിൽ മനുഷ്യരുടെ നമ്പറിനാണ് മുഖ്യ സ്ഥാനം . ആശുപത്രിയിൽ രോഗിയായി കിടക്കണമെങ്കിൽ നമ്പർ ആവിശ്യമാണ് . ഇനിയും നമ്പറുകൾ ഇല്ലാത്ത കാലത്തെകുറിച്ചു ചിന്തിക്കാൻ കഴിയില്ല . അന്നത്തെ വ്യാപാര മേഖല ഏകികൃതം ആയിരുന്നില്ല . ആയതിനാൽ വ്യാപാര മേഖലയെ ഏകികരിക്കാൻ ഇന്ന് ശാസ്ത്രീയ പുരോഗമനങ്ങൾ നമ്പറിന്റെ രീതിയിൽ ലോകത്തു വന്നുതുടങ്ങി . ബൈബിൾ പറയുന്നു ഒരു ഭരണകർത്താവ് വരും , സകലതും എകികരിക്കാൻ തന്റെ ഭരണകാലത്തു ' 666 ' എന്ന സംഖ്യ കൈമേലോ നെറ്റിമേലോ മുദ്രയായി ഏൽക്കേണ്ടി വരും . പ്രീയരെ ഇത് വിശുദ്ധ ബൈബിളിൽ കൂടി ...ലോക രക്ഷകനായ യേശു കർത്താവാണ് പറയുന്നത് . ആയതിനാൽ അതിന്റെ സമയം തെറ്റുകയില്ല .
പ്രീയരെ നമ്പറുകൾക് അത്ര സ്ഥാനം ഇല്ലാതിരുന്ന കാലത്തു സർവ്വ ശക്തനായ ദൈവം യോഹന്നാനു മുൻപിൽ ഈ കാലത്തെ കുറിച്ച് വെളുപ്പെടുത്തിയെങ്കിൽ കർത്താവിന്റെ രണ്ടാം വരവിന്റെയും സമയം അടുത്തു . പ്രീയരെ നമുക്ക് ഒരുങ്ങാം .
സുനിൽ മങ്ങാട്ട് .