അനുഭവങ്ങൾ പലതും വേദനകൾ മാത്രം സമ്മാനിക്കുന്നതാണ്.ആഗ്രഹങ്ങൾ പലതും സഫലം ആകാതെ മനുഷ്യർ നിരാശപ്പെടുന്നു.നാം കാണിക്കുന്ന ആത്മാർത്ഥതക്കു മിക്കപ്പോഴും നമുക്ക് വേദനകൾ മാത്രം തിരിച്ചു കിട്ടിയെന്നു വരാം.”ആത്മാർത്ഥത അർഥശൂന്യമായി പ്രതിഫലിച്ചാൽ ആത്മാർത്ഥത കാണിക്കുന്നതിലർത്ഥം ഇല്ല” എന്നുള്ള കവിമോഴി പോലെ പലരുടെയും ആത്മാർഥത താനെ ശമിക്കുന്നു. എന്നാൽ ഒരു വിശ്വാസി തന്റെ ജീവിത യാത്രയിൽ വിജയം വരിക്കണം എങ്കിൽ പ്രതിദിനമുള്ള ജീവിത ചര്യക്ക് വളർച്ച ഉണ്ടാകേണ്ടത് ആവശ്യമാണ്.അതിന് ദൈവീക ശാസനക്കും കല്പനക്കും വിധേയമാകേണ്ടതും ആവശ്യമാണ്.
പഴയ നിയമ വിശുദ്ധന്മാരെ പഠിച്ചാൽ അവൻ ജനത്തോട് കാണിച്ച ആത്മാർത്ഥത പലരിലും അർത്ഥ ശൂന്യമായി പ്രതിഫലിച്ചു എന്നു കാണാം.ദൈവ വിളി വ്യക്തമായി കേട്ട് സ്വന്ത ദേശത്തോടും,ചാ ർച്ചക്കാരോടും ,പിതൃ ഭവത്തോടും വിട പറഞ്ഞു വാഗ്ദത്ത നാട്ടിലേക്ക് പ്രയാണം ആരംഭിച്ച അബ്രാം തന്റെ സഹോദര പുത്രനായ ലോത്തിനെയും തന്നോടൊപ്പം കൂട്ടി കൊണ്ടുപോയി.ഇവിടെ അബ്രാമിന് ലോത്തിനൊടുള്ള ആത്മാർത്ഥതയും സ്നേഹവുമാണ് പ്രകടമാകുന്നത്.പക്ഷെ യാത്രക്കിടയിൽ അബ്രാമിന്റെ ഇടയന്മാരും ലോത്തിന്റെ ഇടയന്മാരും തമ്മിലുണ്ടായ കലഹം അബ്രാമിന് ലോത്തിനൊടുള്ള ആത്മാർത്ഥതക്കു തിരിച്ചടി ആയി ഭവിച്ചു.ലോത്ത് അബ്രാമിനെ വിട്ടു പിരിഞ്ഞു സമർദ്ധിയുടെ ദേശമെന്നു അവനു തോന്നിയ ദുഷ്ടന്മാരുടെയും മഹാ പാപികളുടെയും പട്ടണമായ സോദോമിൽ ചെന്നു പാർത്തു. എന്നാൽ ദൈവീക പദ്ധതിയിൽ അടിസ്ഥാനമിടാതെ അധാർമികതയിൽ ആയിരുന്നതിനാൽ അതു തകർന്നു.ദൈവം ശിലപിയായി നിർമിച്ചതും അടിസ്ഥാനം ഇട്ടതുമായ പട്ടണം ആയിരുന്നു അബ്രഹാമിന്റെ ദർശനംഅങ്ങനെ അബ്രാം കനാ ൻ ദേശത്തു പാർത്തു.ഇ താണ് ലോക സ്നേഹിയും ,ദൈവമക്കളും തമ്മിലുള്ള വ്യത്യാസം . സോദോമിലെ മാളികയിൽ ലോത്ത് അസ്വസ്ഥൻ ആയിരിക്കുമ്പോഴും മമ്രേയുടെ തോപ്പിൽ അബ്രാം സന്തുഷ്ടൻ ആയിരുന്നു.ലോത്ത് തന്നെ വിട്ടു പോകുമ്പോഴും അബ്രാമിന്റെ ആത്മാർഥ തക്ക് ഒട്ടും കോട്ടം വന്നില്ല.അതിന് ഉത്തമ ദൃഷ്ടാന്തമാണ് സോദോമിനെ നശിപ്പിക്കുവാൻ ദൈവം പദ്ധതി ഒരുക്കുമ്പോൾ സഹോദരനെയും കുടുംബത്തെയും ആ നാശത്തിൽനിന്നും രക്ഷിപ്പാൻ ദൈവത്തോട് അപേക്ഷിച്ചതും അതിൻ പ്രകാരം ലോത്തിനെയും കുടുംബത്തെയും ആ നാശലോകത്തിൽ നിന്നും ദൈവം രക്ഷിക്കുന്നതും.ഒരു പക്ഷെ അബ്രാമിന്റെ ആഴമേറിയ ആത്മാർത്ഥത എത്ര വലുത് എന്ന് പിന്നത്തേതിൽ ലോത്ത് മനസിലാക്കി കാണും. ഒരു പക്ഷെ തങ്കളുടെ ആത്മാർത്ഥത ഇപ്പോൾ ആരും മനസിലാക്കി കാണുന്നി്ല്ലായിരിക്കാം പ്രതീക്ഷയോടെ കാത്തിരിക്കുക,കാലം അതു തെളിയിക്കും…ദൈവം അതു വെളിപ്പെടുത്തും.മോശെ തന്റെ ജനത്തോട് എത്ര ആത്മാർത്ഥത കാണിച്ചു.എന്നാൽ സ്വജനം തനിക്കെതിരെ പിറുപിറുത്തതും, ദ്വേഷിച്ചതും പുറപ്പാട് പുസ്തകം വ്യക്തമാക്കുന്നു.തന്റെ സഹോദരി ആകുന്ന മിര്യം മോശയുടെ ആത്മാത്ഥതക്കെതിരായി വിരൽ ചൂണ്ടി ദൈവീക ശിക്ഷ ഏറ്റുവാങ്ങി കുഷ്ഠരോഗി ആയി തീർന്നു.ഇന്നു നാം ദൈവത്തോടുള്ള ആത്മാർത്ഥതയിൽ സഹോദരങ്ങൾക്ക് ചെയ്യുന്ന ഓരോ നന്മക്കും പ്രയോജനമില്ലാതെ നമ്മെ കുറ്റ പെടുത്തുന്നവരും എവിടെയും നമ്മെ സംശയിക്കുന്നവരും ആത്മമാർത്ഥതക്കു നന്ദി ഇല്ലാത്തവരും ഉണ്ടാകാം..” പ്രിയനേ നന്മയല്ലാതെ തിന്മ അനുകരിക്കരുത് നന്മ ചെയ്യുന്നവൻ ദൈവത്തിൽ നിന്നുള്ളവൻ ആകുന്നു തിന്മ ചെയ്യുന്നവൻ ദൈവത്തെ കണ്ടിട്ടില്ല”(3 യോഹ:11).താങ്കൾ സ്നേഹിക്കുന്നതുപോലെ തിരികെ ആത്മാർത്ഥതയോടെ ആരും സ്നേഹിക്കുന്നില്ലാ യിരിക്കാം .സ്നേഹം ധ്യാനിക്കാനുള്ളതല്ല മറ്റുള്ളവരിലേക്ക് പകരേണ്ടതാണ്. ദൈവ സ്നേഹത്തിന്റെ ജ്വലയായ് കത്തി പടരട്ടെ.
എന്നെ ആരും അറിയുന്നില്ല എന്നെയോ എന്റെ അഭിപ്രായത്തെയോ ആരും അംഗീകരിക്കുന്നില്ല എന്നു ചിന്തിക്കുന്നുവോ ? അതിൽ ഭരപ്പെടുകയോ തളരുകയോ ചെയ്യരുത്.നിങ്ങൾ ഒരു മനുഷ്യൻ ആണെന്നും ദൈവത്തിനെ സ്രഷ്ടിആണന്നും മനസിലാക്കുക.ഭൗതീകവും ആത്മീയവുമായ അംശങ്ങൾ നിങ്ങളിൽ ഉണ്ടെന്ന് ഉറപ്പു വരുത്തുക.രണ്ട് ലോകത്തിനും വേണ്ടി ആണ് ദൈവം നമ്മെ സൃഷ്ടിച്ചിരിക്കുന്നത് .ഒന്ന് ഭൗമീക – ഭൗതീക ലോകത്തിനും,രണ്ട് ആത്മീയ ലോകത്തിനും. മൃഗത്തിനു തുല്യമായ വികാരങ്ങളും പെരുമാറ്റങ്ങളും മനുഷ്യനിലും ഉണ്ട്.എന്നാൽ മനുഷ്യനെ
മൃഗത്തിൽ നിന്നും വ്യത്യസ്തൻ ആക്കുന്നത് അവന്റെ ആത്മാവാണ്.മാനുഷിക ആളത്തത്തിൽ ദേഹം,ദേഹി,ആത്മാവ് എന്നിങ്ങനെ മൂന്നു ഘടകങ്ങൾ ഉണ്ട്. ഉന്നതമായ ആത്മീക പ്രവർത്തികളുടെയും മൂല്യങ്ങളുടെയും കേന്ദ്രമാണ് ആത്മാവ്.വിശ്വാസം,പ്രത്യാശ,സ്നേഹം,ആരാധന ഇതിൽ ഏറ്റവും വലുത് സ്നേഹമാണ്. ആത്മാർത്ഥതയുള്ള സ്നേഹവും , നന്മയുടെ സ്വരൂപവും എന്തെന്ന് അറിയുവാൻ നാം നോക്കേണ്ടത് ദൈവത്തെ ആണ്.കർത്താവായ യേശുക്രിസ്തു മാത്രമാണ് നന്മയുടെ മൂർത്തീഭാവം.നമുക്കും നന്മയുടെ മനദണ്ഡം ദൈവീക നന്മയിലൂടെ വെളിപ്പെടുത്താം.അങ്ങനെ സ്വയമായി സമൂഹത്തിൽ നമ്മെ വെളിപ്പെടുത്തുമ്പോൾ ആത്മീയവും ഭൗതീകവുമായ കഴിവുകൾ അംഗീകരിക്കപ്പെടും…ആത്മാർത്ഥത എന്നും മറ്റുള്ളവർക്ക് വിലയുള്ളതായി തീരും.അംഗീകാരം ലഭിക്കുക എന്നത് ആരും ആഗ്രഹിക്കുന്നതാണ്.ഈ ലോകത്തിൽ ആരും അംഗീകരിച്ചില്ലങ്കിലും ഒരു നാൾ നിന്നെ യേശു അംഗീകരിക്കും.അംഗീകാരത്തിന്റെ പ്രതീകമായ കിരീടം പ്രാപിക്കുമ്പോൾ ഹാ ! എത്ര മഹാ സന്തോഷം !!!