2020 ലെ കോവിഡ് കാലം തങ്കലിപികളാലല്ല, കണ്ണുനീരിൽ ചാലിച്ച് ചരിത്രത്തിൽ കോറിയിടുന്ന രീതിയിൽ അതിഭയാനകമായി മനുഷ്യജീവനുകളെ രാവെന്നോ, പകലെന്നോ വിത്യാസമില്ലാതെ, അനേകായിരം ജനതയുടെ സുന്ദരസ്വപ്നങളെ ബാക്കി ആക്കി വിണ്ണിൽ നിന്നും അപഹരിച്ചു യവനിക ക്കുള്ളിൽ മറയുബോൾ കാലഘട്ടത്തെ നോക്കി ഏവരും നെടുവീർപ്പിട്ടു ഭയന്ന് നിൽക്കുന്നു ഭക്തന്മാർ ഇല്ലാതെയും,വിശ്വസ്തൻമാർ കുറഞ്ഞു പോകുകയും ചെയ്യുന്ന ഈ ഈറ്റുനോവിന്റെ കാലയളവിൽ ജീവിതയാത്ര മരുഭൂസമമായി തള്ളിനീക്കുന്ന ഒരു ദൈവപൈതൽ തളർന്നു പോകരുത്. ഇത് ആത്മാവിൽ ജീവിതം നയിക്കുന്ന ഓരോരുത്തർക്കും ശക്തിയെ പുതുക്കുവാനുള്ളതായ അവസരമാണ്.
? ഭക്തന്റെ ചിന്തകൾ – ഉയർന്നതും,സ്വർഗ്ഗീയവും ആവട്ടെ..
? ഭക്തന്റെ അധരം- സൂര്യനെയും, ചന്ദ്രനെയും പിടിച്ചു നിർത്തുന്നതാവട്ടെ,
?ഭക്തന്റെ വിശ്വാസം – മരിച്ച ബാലികയെ നോക്കി ഉറങുന്നുവെന്ന് വിളംബരം ചെയ്യുന്നതാവട്ടെ..
? ഭക്തന്റെ ഹൃദയം- ശുഭവചനത്താൽ നിറഞ്ഞതാവട്ടെ
? ഭക്തന്റെ നിദ്ര – ആടിയുലയുന്ന പടകിലും, സംഹാരതാണ്ഡവം ആടുന്ന കടലിലും പടകിലുറങിയ നാഥനെപ്പോലെയാവട്ടെ.
? ഭക്തന്റെ കണ്ണുകൾ – തന്നെ വളഞിരിക്കുന്ന സ്വർഗ്ഗീയ സൈന്യത്തെ കാണുന്നതാവട്ടെ.
? ഭക്തന്റെ കരങ്ങൾ – വിശുദ്ധിയോടെ ഉയർന്നു നിൽക്കുന്നതും, ആ ഉയർച്ചയിൽ ശത്രു പരാജയമടയുകയും, തന്റെ ജനം വിജയിക്കുന്നതും തിരിച്ചറിയട്ടെ..
? ഭക്തന്റെ വിരലുകൾ – യുദ്ധത്തിനുള്ള അഭ്യാസം നേടിയവയും,പോരിന് പരിശീലനം നേടിയതുമായി തീരട്ടെ.
? ഭക്തന്റെ കാലുകൾ: ഗിരികളിൻമേൽ ഓടുന്ന മാൻപേടയുടെ കാലുകൾക്ക് സമമാവട്ടെ..
? ഭക്തന്റെ യാത്ര – ക്രിസ്തു കേന്ദ്രീകൃതവും, അവിടുത്തെ മാത്രം നോക്കിയുള്ളതും ആവട്ടെ.
ഈ കാലവും കഴിഞുപോകും, നാം ഇവിടെ വീണ്ടും അവിടുത്തെ മഹത്വം കാണുകയും ചെയ്യും.ഇത് സാധരണ വിശ്വാസത്തിന്റെ കാലമല്ല; അസാധാരണ വിശ്വാസം വെളിപ്പെടുത്തുന്നവരുടതാണ്.ക്ഷാമകാലത്ത് പാറക്കൂട്ടങ്ങൾ നിറഞ ദേശത്ത് യിസഹാക്ക് വിതയ്ക്കുക മാത്രമല്ല, നൂറുമേനി നേടിയതുപോലെ സാഹചര്യങ്ങൾ കണ്ട് പിറുപിറുത്തു പോവാതെ അസാധാരണമായ വിശ്വാസത്തെ നമുക്ക് വെളിപ്പെടുത്താൻ കഴിയണം.അസ്ഥിയുടെ താഴ്വരയിൽ നമുക്ക് സൈന്യത്തെ കാണുവാനും,മുഴങ്ങുന്ന ദൈവശബ്ദത്തെ തിരിച്ചറിയാനും, ശൂന്യതകളെനോക്കി ആത്മനിവേശിതനായി പ്രവചിപ്പാനും കഴിയട്ടെ.... ഓർക്കുക കരുതുന്ന ദൈവമല്ല , മറിച്ച് കരുതി വെച്ചിരിക്കുന്ന ദൈവമാണ് നമ്മുടെ ..... ആകയാൽ തളർന്ന് പോകാതെ ഓടുവാനും, ക്ഷീണിച്ചു പോകാതെ നടകൊള്ളുവാനും കഴിയട്ടെ......